സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റിൽ ഇരട്ട സ്വർണ നേട്ടവുമായി മുഹമ്മദ് അമാൻ
text_fieldsറിയാദ്: സൗദി അറേബ്യയിലെ സി.ബി.എസ്.ഇ സ്കൂളുകൾ നടത്തിയ ക്ലസ്റ്റർ മീറ്റിൽ വ്യക്തിഗതയിനങ്ങളിൽ ഇരട്ട സ്വർണം നേടി മലയാളി വിദ്യാർഥി മുഹമ്മദ് അമാൻ. 17 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഡിസ്കസ് ത്രോയിലും ഹൈജമ്പിലും ഇരട്ട സ്വർണവും വ്യക്തിഗത ചാമ്പ്യൻഷിപ്പുമാണ് കൊല്ലം വടക്കുംതല സ്വദേശിയായ മുഹമ്മദ് അമാൻ സ്വന്തമാക്കിയത്.
ഒക്ടോബർ ആദ്യ വാരം ഇന്ത്യയിൽ നടക്കുന്ന നാഷനൽ മീറ്റിലേക്ക് യോഗ്യത നേടിയ മുഹമ്മദ് അമാൻ ചെറുപ്പം മുതൽ പല കായിക മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. റിയാദിൽ നടന്ന ക്ലാസ്റ്റർ മീറ്റ് സമാപന ചടങ്ങിൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ ട്രോഫി മുഹമ്മദ് അമാന് സമ്മാനിച്ചു.
റിയാദ് മോഡേൺ ഇൻറർനാഷനൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്. റിയാദ് ന്യൂ ക്രസൻറ് ഇൻറർനാഷനൽ സ്കൂൾ മനേജിങ് ഡയറക്ടർ അൻസാരിയുടെയും നസീമ അൻസാരിയുടെയും മകനാണ്. മോഡേൺ സ്‌കൂളിലെ മുഴവൻ അധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനവും കഠിനാധ്വാനവുമാണ് തെൻറ നേട്ടത്തിന് കാരണമെന്ന് അമാൻ പറഞ്ഞു. നാഷനൽ മീറ്റിൽ പങ്കെടുത്ത് വിജയം ആവർത്തിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് മുഹമ്മദ് അമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.