മുഹമ്മദ് ഷമീം നരിക്കുനി സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം
text_fieldsജിദ്ദ: മുഹമ്മദ് ഷമീം നരിക്കുനിയെ സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. സൗദിയുടെയും ഇന്ത്യയുടേയും ആരോഗ്യരംഗത്ത് പരസ്പര സഹകരണത്തിന്റെ നയതന്ത്രതലത്തിലെ വേദിയായ സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗമായി മുഹമ്മദ് ഷമീം നരിക്കുനിയെ രണ്ടാം തവണയാണ് തിരഞ്ഞെടുക്കുന്നത്.
സൗദിയിലെ ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകരുടെയും അല്ലാത്തവരുടെയും പ്രശ്നപരിഹാരത്തിനും ക്ഷേമത്തിനും വേണ്ടി നിരന്തരം യത്നിക്കുന്ന ഇദ്ദേഹം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം അംഗം, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളികൂട്ടായ്മ, കെ.എ.എം.സി ട്രഷറർ, യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ മക്ക കോഓഡിനേറ്റർ, കരുകുളങ്ങര പ്രവാസി അസോസിയേഷൻ ജോയന്റ് സെക്രട്ടറി എന്നീ ചുമതലകൾ കൂടി വഹിക്കുന്നു.
കഴിഞ്ഞ 12 വർഷമായി മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന ഷമീം നിലവിൽ കാർഡിയാക് സെന്റർ സർജറി കോഓഡിനേറ്റർ കൂടിയാണ്.കോഴിക്കോട് നരിക്കുനി സ്വദേശി കെ.സി. കോയ, ആയിഷ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: മുഹ്സിന, മക്കൾ: ഫാത്തിമ ഫൈസ, ഫർസീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.