മുഹമ്മദ് അലിക്ക് കേളി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: 19 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ സെൻട്രൽ യൂനിറ്റ് അംഗമായ മുഹമ്മദ് അലിക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് ചെർപ്പുളശ്ശേരി മങ്ങോട് സ്വദേശിയായ മുഹമ്മദ് അലി റൗദയിൽ സ്വദേശിയുടെ കീഴിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് ട്രഷറർ അലി കുറ്റ്യാടി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആഷിക് ബഷീർ, ഹാഷിം ഇഖ്ബാൽ എന്നിവർ സംസാരിച്ചു. മുഹമ്മദലിക്കുള്ള യൂനിറ്റിെൻറ ഉപഹാരം ഏരിയ വൈസ് പ്രസിഡൻറും യൂനിറ്റ് രക്ഷാധികാരിയുമായ പി.പി. സലിം കൈമാറി. യൂനിറ്റ് സെക്രട്ടറി സജാദ് സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.