തികഞ്ഞ സംതൃപ്തിയോടെ മുഹമ്മദ് ബഷീര്‍ പ്രവാസത്തോട് വിടപറയുന്നു
text_fieldsജിദ്ദ: 19 വര്‍ഷം നീണ്ട സംതൃപ്തമായ ജീവിതത്തിനുശേഷം പ്രവാസ ലോകത്തുനിന്ന് മടങ്ങാനൊരുങ്ങുകയാണ് ജിദ്ദ നാഷനൽ ആശുപത്രിയിലെ കോര്‍പറേറ്റ് മാനേജര്‍ എം. മുഹമ്മദ് ബഷീർ. മൂന്നു പതിറ്റാണ്ടോളം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾക്കു കീഴിൽ പൊതുസേവകനായി ജോലി ചെയ്തതിന് ശേഷമാണ് ഇൗ 73കാരൻ പ്രവാസലോകത്ത് എത്തുന്നത്. ഇന്ത്യന്‍ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാര്ട്മെൻറിെൻറ റെയില്‍വേ വിങ്ങില്‍ സീനിയര്‍ ഓഡിറ്ററായിരിക്കെയാണ് െഡപ്യൂട്ടേഷനില്‍ കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോർഡിെൻറ മലപ്പുറം ജില്ല ചെയര്‍മാനായി ജോലി മാറുന്നത്. ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ ആറുമാസം ലീവെടുത്താണ് 2001 നവംബറില്‍ മുഹമ്മദ് ബഷീർ ആദ്യമായി പ്രവാസിയാവുന്നത്. അല്‍വുറൂദ് ഇൻറര്‍നാഷനല്‍ സ്കൂളില്‍ അഡ്മിനിസ്ട്രേറ്റിവ് മാനേജർ ആയിട്ടായിരുന്നു ആദ്യ നിയമനം.
ആറു മാസത്തിനുശേഷം നാട്ടിലേക്കു മടങ്ങി ജോലി രാജിവെച്ച് വീണ്ടും ജിദ്ദയിൽ തിരിച്ചെത്തിയശേഷം അല്‍റയാന്‍ പോളിക്ലിനിക് ആൻഡ് ഫാര്‍മസിയുടെ ചീഫ് അക്കൗണ്ടൻറായി ചുമതലയേൽക്കുകയായിരുന്നു. അവിടെനിന്നാണ് 2003ല്‍ ജെ.എന്‍.എച്ച് കോര്‍പറേറ്റ് മാനേജറായി നിയമിതനാവുന്നത്. അന്ന് മുതൽ ഇന്നുവരെ ജെ.എന്‍.എച്ചിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും വേഗത്തിലുള്ള വളര്‍ച്ചയില്‍ ഇദ്ദേഹം വലിയ പങ്കുവഹിക്കുകയുണ്ടായി.
ജെ.എന്‍.എച്ച് മാനേജിങ് ഡറക്ടര്‍ വി.പി. മുഹമ്മദലിയുടെ അകമഴിഞ്ഞ പ്രോത്സാഹനവും സഹപ്രവര്‍ത്തകരിൽ നിന്നുള്ള അതിരുകളില്ലാത്ത സഹകരണവും കാരണം ജെ.എന്‍.എച്ചിെൻറ വളര്‍ച്ചയിൽ തനിക്ക് ഏറെ പങ്കുവഹിക്കാൻ സാധിച്ചതിൽ അഭിമാനവും ഏറെ സന്തോഷവുമുണ്ടെന്ന് ബഷീര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദ് ബഷീർ ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടിൽ വിശ്രമജീവിതവും സാമൂഹിക പ്രവർത്തനവുമായി കഴിഞ്ഞുകൂടാനായി ജോലിയിൽനിന്ന് സ്വയം വിരമിച്ചാണ് മടങ്ങുന്നത്.
റസിയയാണ് ഭാര്യ. മൂന്നു മക്കളാണ്. മൂത്തമകള്‍ സിത്താര മഞ്ചേരി എച്ച്.എം കോളജിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നു.മകന് ഡോ. ഹാസില്‍ കോഴിക്കോട് ആസ്റ്റന്‍ സ്പെഷാലിറ്റി ഓര്‍ത്തോപീഡിക് ആശുപത്രി മെഡിക്കല്‍ ഡയറക്ടറും പാർട്ണറുമാണ്. മറ്റൊരു മകൾ സബിത അജ്മാനില്‍ വി.പി.എം ഇൻറര്‍നാഷനല്‍ ഹെല്‍ത്ത് കെയറില്‍ അഡ്മിനിസ്ട്രേഷന് ഡയറക്ടറായി ജോലി ചെയ്യുന്നു. മരുമക്കൾ: അഡ്വ. ഐസക് ബാബു, മറൈന്‍ എൻജിനീയര്‍ അന്‍വര്‍ സാദത്ത്, ഡെര്‍മറ്റോളജിസ്റ്റ് ഡോ. സറീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.