ജോലി നഷ്ടപ്പെട്ട മുഹമ്മദ് ഇഖ്ബാൽ നാട്ടിലേക്ക് തിരിച്ചു
text_fieldsഅൽഅഹ്സ: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട കൊല്ലം ചടയമംഗലം പേരേടം സ്വദേശി മുഹമ്മദ് ഇഖ്ബാൽ ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്താൽ നാട്ടിലേക്ക് തിരിച്ചു. അൽഅഹ്സയിലെ ടാക്സി കമ്പനിയിൽ ജോലിചെയ്തു വരുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത്. തുടർന്ന് ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളമില്ലാതെ പ്രയാസപ്പെട്ടു. തുടർന്ന് ഫോറം സഹായിക്കാൻ മുന്നോട്ടുവരുകയായിരുന്നു.
അൽഅഹ്സ ബ്ലോക്ക് പ്രസിഡൻറ് ഫൈസൽ കരുനാഗപ്പള്ളി, മുഹമ്മദ് താനൂർ, റിയാസ് മൗലവി, സുധീർ മൈനാഗപ്പളളി എന്നിവർ വിഷയത്തിൽ ഇടപെടുകയും ഇഖ്ബാലിന് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഇഖ്ബാൽ ദമ്മാം എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്കുള്ള വന്ദേ ഭാരത് മിഷെൻറ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.