ആടൊഴിഞ്ഞ തൊഴുത്തിൽ ഒറ്റപ്പെട്ട് മുഹമ്മദ് ജെബു
text_fieldsറിയാദ്: കഴിഞ്ഞ അഞ്ചുവർഷമായി സൗദിയിൽ കഴിയുന്ന മുഹമ്മദ് ജെബു സ്പോൺസറെ കാത്തിരിക്കുകയാണ്.ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ പലതായി. കൂട്ടിനുണ്ടായിരുന്ന ആട്ടിൻപറ്റങ്ങൾ എല്ലാം തൊഴുെത്താഴിഞ്ഞെങ്കിലും മുഹമ്മദ് ജെബു മാത്രം സ്പോൺസറെ കാത്തിരിക്കുന്നു. ഉത്തർപ്രദേശ് ഉന്നാവോ സ്വദേശി മുഹമ്മദ് ജെബു ആണ് (53) കഴിഞ്ഞ എട്ടുമാസത്തോളമായി സ്പോൺസറെയും കാത്ത് കാലിത്തൊഴുത്തിൽ ഒറ്റക്ക് കഴിയുന്നത്.
അഞ്ചു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലാണ് മുഹമ്മദ് ജെബു റിയാദിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ദവാദ്മി പട്ടണത്തിൽ പ്രവാസിയായി എത്തിയത്. റിയാദ് വിമാനത്താവളത്തിൽനിന്ന് നേരെ കൊണ്ടുപോയത് മരുഭൂമിക്കുള്ളിലെ ആട്ടിൻപറ്റത്തിനിടയിലേക്കാണ്. നിസ്സഹായനായ ജെബു വിധി എന്ന് സമാധാനിച്ചു അവക്കൊപ്പം കൂടി. ഊണും ഉറക്കവും അവക്കൊപ്പമായി. കൃത്യമായി ഭക്ഷണമോ, മരുന്നുകളോ ലഭിക്കാതെ ജെബു ക്ഷീണിതനായി.
ആദ്യമൂന്നുവർഷം തുച്ഛമായ ശമ്പളം ലഭിച്ചിരുെന്നന്നും ഇപ്പോൾ രണ്ടുവർഷമായി ശമ്പളമോ മറ്റോ ലഭിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.പലതരം രോഗങ്ങൾ കീഴടക്കിയ ജെബുവിന് ആടുകളെ പരിചരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സ്പോൺസർ എട്ടുമാസം മുമ്പ് ആടുകളെ മുഴുവൻ വിറ്റു. ആടുകളെ വിറ്റതുകാരണം ഇനി തന്നെ മരുഭൂമിയിൽനിന്ന് മടക്കിക്കൊണ്ടുപോകുമെന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ടുമാസം പിന്നിടുന്നു. ഇതിനിടക്ക് ഒരിക്കൽപോലും സ്പോൺസർ വരുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്നും ഇദ്ദേഹം നിറകണ്ണുകളോടെ പറയുന്നു.
ഒറ്റപ്പെടലുകൾ കാരണം പരസ്പര വിരുദ്ധമായി സംസാരിക്കുന്നുണ്ട്. മരുഭൂമിയിലെ മറ്റ്ആട്ടിടയന്മാർ നൽകുന്ന ഭക്ഷണം കഴിച്ച് മാസങ്ങൾ തള്ളിനീക്കുകയാണ് ഇദ്ദേഹം.
മരുഭൂമിക്കുള്ളിൽ ജലവിതരണം നടത്തുന്ന ചില ലോറിക്കാരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ദവാദ്മിയിലെ സാമൂഹിക പ്രവർത്തകനായ ഹുസൈനും ദവാദ്മി ഐ.സി.എഫ് ജീവകാരുണ്യ പ്രവർത്തകനുമായ റിയാസും ഇദ്ദേഹത്തെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇന്ത്യൻ എംബസിയെയും ജവാസായത്തിനെയും സമീപിക്കുകയും സ്പോൺസറുമായി ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ കുടിശ്ശികയുള്ള ശമ്പളം നൽകി നാട്ടിലേക്ക് ഉടൻ കയറ്റി വിടാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ഹുസൈൻ ദവാദ്മി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മൂന്നുവർഷമായി ഇക്കാമ പുതിക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.