മുഹമ്മദ് കുഞ്ഞിന് നവയുഗം യാത്രയയപ്പ് നൽകി
text_fieldsഖോബാർ: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം കലാസാംസ്കാരിക വേദി തുഖ്ബ അസീസിയ യൂനിറ്റ് രക്ഷാധികാരി മുഹമ്മദ് കുഞ്ഞിന് വേദി യാത്രയയപ്പ് നൽകി. നവയുഗം തുഖ്ബ മേഖല ഓഫിസിൽ നടന്ന ചടങ്ങിൽ കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുകുമാർ മുഹമ്മദ് കുഞ്ഞിന് ഉപഹാരം കൈമാറി.
അസീസിയ യൂനിറ്റ് പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ്, തുഖ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബുകുമാർ എന്നിവർ സംസാരിച്ചു. അസീസിയ യൂനിറ്റ് സെക്രട്ടറി പ്രദീഷ് സ്വാഗതവും കമ്മിറ്റി അംഗം രാജേഷ് നന്ദിയും പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് കുഞ്ഞ് 1990ലാണ് പ്രവാസിയായി സൗദി അറേബ്യയിൽ എത്തിയത്. രാജ്യത്തിെൻറ വളർച്ചയും സാമൂഹിക മാറ്റങ്ങളും കണ്ട മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട അദ്ദേഹം പല സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. 13 വർഷമായി അസീസിയയിലെ ഡോണട്ട് പാലസ് എന്ന സ്ഥാപനത്തിൽ വാൻ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു.
അസീസിയ യൂനിറ്റ് രക്ഷാധികാരി എന്ന നിലയിൽ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തെ, വാർധക്യസംബന്ധമായ അനാരോഗ്യമാണ് പ്രവാസം അവസാനിപ്പിച്ച് വിശ്രമജീവിതത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.