മുജീബിെൻറ മോചനം; ജിദ്ദയിൽ കമ്മിറ്റി രൂപീകരിച്ചു
text_fieldsജിദ്ദ: വാഹനാപകടത്തില്‍പെട്ട് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കാതെ തടവില്‍ കഴിയുന്ന കോഴിക്കോട് മുക്കം സ്വദേശി മുജീബിെൻറ മോചനത്തിനായി ജിദ്ദയില്‍ കമ്മിറ്റി രൂപവത്കരിച്ചു. ജയില്‍ മോചനത്തിനും, നഷ്ടപരിഹാരത്തുക കണ്ടെത്താനുമുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുക, ഗള്‍ഫിലെ മറ്റു ഭാഗങ്ങളിലും കൂട്ടായ്മകള്‍ രൂപവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമിതിയുണ്ടാക്കിയത്.
ഡോ. കാവുങ്ങല്‍ മുഹമ്മദ് ചെയര്‍മാനും, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി ജനറല്‍ കണ്‍വീനറും, അബ്ദുറഹ്മാന്‍ വണ്ടൂര്‍ ഫിനാന്‍സ് കോ ഒാർഡിനേറ്ററുമായ സമിതിയില്‍ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും മുജീബിന്‍റെ ബന്ധുക്കളും നാട്ടുകാരും അംഗങ്ങളാണ്.
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, വിപുലീകരിക്കുന്നതിനുമായി വെള്ളിയാഴ്ച വിപുലമായ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഉച്ചയ്ക്ക്1.30-ന് ശറഫിയ ഗ്രീന്‍ലാൻറ് റസ്റ്റൊറൻറിൽ ചേരുന്ന യോഗത്തില്‍ കലാ,സാംസ്കാരിക, മത, രാഷ്ട്രീയ സംഘടനാ പ്രതിനിധികളും നാട്ടുകാരും മുജീബിെൻറ ബന്ധുക്കളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
നാട്ടില്‍ ജനപ്രതിനിധികളും, സാംസ്കാരിക പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍ക്കൊള്ളുന്ന വിപുലമായ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുജീബിെൻറ മോചനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായം തേടുമെന്ന് കമ്മിറ്റി അറിയിച്ചു.
പതിനൊന്നു ലക്ഷത്തോളം റിയാല്‍ (രണ്ടു കോടിയോളം രൂപ) നല്‍കാന്‍ കഴിയാത്തതിെൻറ പേരില്‍ ഒരു വര്‍ഷത്തിലധികമായി മുജീബ് ജിദ്ദക്കടുത്ത് ദഅബാനിലെ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്. 2016 ഫെബ്രുവരി ഒന്നിനാണ് മുജീബ് ഓടിച്ചിരുന്ന വാഹനം ജിദ്ദയില്‍ സൗദി രാജകുടുംബാംഗം ഓടിച്ചിരുന്ന ആസ്റ്റിന്‍ മാര്‍ട്ടിന്‍ എന്ന ആഡംബര കാറുമായി കൂട്ടിയിടിച്ചത്.
അപകടത്തിനു നൂറ് ശതമാനം ഉത്തരവാദി മുജീബ് ആണെന്നാണ് ട്രാഫിക് പോലീസിെൻറ റിപ്പോര്‍ട്ട്. മുജീബിെൻറ വാഹനത്തിെൻറ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നതിനാല്‍ നഷ്ടപരിഹാരതുക പൂര്‍ണമായും സ്വയം കണ്ടെത്തണം. അതുവരെ തടവില്‍ കഴിയേണ്ടിവരും. പ്രായമായ മാതാപിതാക്കളും ഭാര്യയും ഇതുവരെ കാണാത്ത മകന്‍ ഉള്‍പ്പെടെ രണ്ടു കുട്ടികളും മുജീബിെൻറ മോചനത്തിനായുള്ള കാത്തിരിപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.