മങ്കട സി.എച്ച് സെന്റർ ഫോറം ‘മുൽത്തഖ അൽ മവദ്ദ 2024’ സംഗമം
text_fieldsജിദ്ദ: മങ്കട സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച മങ്കട സി.എച്ച് സെന്റർ ഫോറം (എഫ്.എം.സി.എച്ച് ജിദ്ദ) സംഘടിപ്പിച്ച ‘മുൽത്തഖ അൽ മവദ്ദ 2024’ സംഗമം ശ്രദ്ധേയമായി. സംഗമം ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞു ഉദ്ഘാടനം ചെയ്തു. റഊഫ് തങ്കയത്തിൽ അധ്യക്ഷത വഹിച്ചു. ജിദ്ദ കൂട്ടിലങ്ങാടി കെ.എം.സി.സി ചെയർമാൻ ഫിർദൗസ് വാഫി മുഖ്യഭാഷണം നടത്തി. കെ.ടി. സാനിഫ്, ഷമീല മൂസ, മൻസൂർ പെരിഞ്ചിരി, റാഫി കടന്നമണ്ണ എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന മുസ്ലിംലീഗ് ചരിത്ര എക്സിബിഷൻ കുഞ്ഞിമുഹമ്മദ് അറക്കൽ ഉദ്ഘാടനം ചെയ്തു. ചരിത്ര ക്വിസിന് ഹൈദറലി മാരാത്തും, കുട്ടികളുടെ പരിപാടികൾക്ക് അഫ്സൽ നാറാണത്തും ഖലീൽ വെള്ളിലയും നേതൃത്വം നൽകി. ഹാരിസ് കൂട്ടിലങ്ങാടിയും ഷമീം ജൗഹറും അവതാരകരായിരുന്നു. യൂസഫ് വെള്ളില, ഖാലിദ് വാഴേങ്ങൽ, ഹാരിസ് മങ്കട, മുനീർ പെരിഞ്ചിരി, കരീം വാരിയത്ത്, ഹാരിസ് ബാബു വെള്ളില, വി.കെ. സാദിഖ്, ടി.പി. റാഫി, ശറഫുദ്ദീൻ അറക്കൽ എന്നിവർ നേതൃത്വം നൽകി. ജിദ്ദയിലെ വിവിധ കലാകാരന്മാർ ഒരുക്കിയ ഇശൽ സന്ധ്യ, കുട്ടികളുടെ കലാപരിപാടികൾ, വടംവലി എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. വി.ടി. മജീദ് മങ്കട സ്വാഗതവും നൗഷാദ് വെങ്കിട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.