സാമൂഹിക മാറ്റത്തിന് യോജിച്ച മുന്നേറ്റം അനിവാര്യം
text_fieldsയാംബു: നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടാന ും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ വളർച്ചക്കും വേണ്ടി യുവ സമൂഹത്തിെൻറ കൂട്ടായ ശ്ര മങ്ങൾ അനിവാര്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറ ലി ശിഹാബ് തങ്ങൾ. ഇന്ത്യയിലെ യുവ സമൂഹം അനുഭവിക്കുന്ന പ്രധാന വെല്ലുവിളി വർഗീയതയാണ ്.
വർഗീയതയും അസഹിഷ്ണുതയും ഉള്ള ഒരു സമൂഹത്തിന് വളർച്ചയോ സമാധാനമോ ഉണ്ടാവില്ല. മ ദ്രാസ് ഐ.ഐ.ടിയിലെ പെൺകുട്ടിയുടെ ആത്മഹത്യക്ക് നിമിത്തമായ കാരണങ്ങൾ ഗൗരവമാണ് എന്നതോടൊപ്പം വിദ്യാഭ്യാസത്തിനായി ഒരു കുട്ടിയെ വല്ലാതെ ‘പ്രഷറി’ൽ വിടുന്ന രക്ഷിതാക്കളുടെ തെറ്റായ നയംകൂടി തിരുത്തേണ്ടുന്ന വിഷയമാണെന്നും ബോധ്യപ്പെടുത്തുന്നു. എല്ലായിടത്തും ഉന്നതമായ നേട്ടം നേടണമെന്ന ചിന്തക്ക് പകരം ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പ്രശ്നങ്ങൾ അവധാനതയോടെ തരണം ചെയ്യാനുള്ള പരിശീലനവും ധൈര്യവും കുട്ടികൾക്ക് എങ്ങനെ നൽകാമെന്നാണ് രക്ഷിതാക്കൾ ചിന്തിക്കേണ്ടത്. കുട്ടികളെ വെറും പുസ്തക പുഴുക്കളാക്കി മാറ്റാതെ സമൂഹത്തിൽ സജീവമായി ഇടപെടുവിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളാക്കി മാറ്റാനുള്ള ആസൂത്രണത്തോടെയുള്ള പരിശ്രമങ്ങളാണ് നാം നടത്തേണ്ടത്.
കേരളത്തിൽ പൊതുവായ പ്രശ്നങ്ങളിൽ മുസ്ലിം സംഘടനകൾ യോജിച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കാൻ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി നിന്നു. സമൂഹത്തെ ബോധവത്കരിക്കേണ്ട വിഷയങ്ങളിൽ യോജിച്ച പ്രവർത്തനങ്ങളുമായി സംഘടനകളുടെ കൂട്ടായ്മകൾ സജീവമായി. എങ്കിലും എപ്പോഴും പോസിറ്റിവ് ചിന്തകളാണ് നമുക്ക് ഉണ്ടാവേണ്ടത്. യോജിക്കാവുന്ന മേഖലകളിലെല്ലാം ഒരുമിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്.
നാടിെൻറ നന്മക്ക് സഹകരണത്തിെൻറ പാതയിൽ പരസ്പരമുള്ള മുന്നോട്ടു പോക്ക് എല്ലാവർക്കും സാധിക്കണം. രാഷ്ട്ര പുനർനിർമാണത്തിെൻറ മേഖലകളിൽ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമങ്ങൾ നടക്കേണ്ടത് അനിവാര്യമാണ്. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധികപേരും അടിസ്ഥാന ഭൗതിക വിദ്യാഭ്യാസമോ മത വിജ്ഞാനമോ ഇല്ലാത്തവരാണ്. വിദ്യാഭ്യാസ രംഗത്തുള്ള സഹായം മാത്രമല്ല, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവർക്കായി ഒരുക്കിക്കൊടുക്കേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനായി കേരളത്തിലെ ആളുകൾക്കും പലതും ചെയ്യാൻ കഴിയും.
വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസരംഗത്തും വ്യവസായ, കാർഷിക രംഗത്തുമൊക്കെ നടപ്പിലാക്കിയ വൈവിധ്യങ്ങളായ പല കാഴ്ചപ്പാടുകളും നമ്മുടെ രാജ്യത്തിനും ഏറെ പ്രചോദനവും മാതൃകയാക്കേണ്ടതുമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. മലേഷ്യ, ഇന്തോനേഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഒരു പൗരനെന്ന നിലയിൽ രാജ്യത്തിനു വേണ്ടി പലതും ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്ന പുതുതലമുറയെ യാഥാർഥ്യങ്ങളുടെ ലോകത്തേക്ക് എത്തിക്കാൻ കഴിയേണ്ടതുണ്ട്. വെല്ലുവിളി നിറഞ്ഞ ലോകത്തെയാണ് നമ്മൾ നേരിടാൻ പോകുന്നത്. ധാർമിക ബോധത്തോടുകൂടി ജീവിക്കാനുള്ള എല്ലാ നന്മയും ആർജിച്ചെടുക്കാൻ പരിശീലിക്കുന്നതിലാണ് സമൂഹത്തിെൻറ മഹത്ത്വം പ്രകടമാകുന്നത്.
സാമ്പത്തികമായ അഭിവൃദ്ധി മാത്രമല്ല ജീവിത വിജയമെന്ന തിരിച്ചറിവ് പ്രവാസി സമൂഹത്തിന് പ്രത്യേകം ഉണ്ടാവേണ്ടതുണ്ട്. സാമ്പത്തിക നേട്ടത്തിനപ്പുറം സമൂഹത്തിെൻറ ധൈഷണികവും ചിന്താപരവുമായ മേഖലകളിൽ വികാസവും സാമൂഹിക പുരോഗതിയും ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കുകൂടി പ്രവാസി സമൂഹം രംഗത്തിറങ്ങേണ്ടതുണ്ട്. സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും അർപ്പിക്കാൻ കഴിയുന്ന സേവനങ്ങൾ ചെയ്യാനും അതുവഴി രാഷ്ട്രത്തിെൻറ പുനർനിർമാണത്തിൽ പങ്കാളികളാവാൻ കൂടി പ്രവാസി മലയാളി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.