ജിദ്ദയില്‍ നഗരസഭ പരിശോധന
text_fieldsജിദ്ദ: ഹജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ജിദ്ദ നഗരസഭക്ക് കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സലൂണുകള്‍, ബേക്കറികള്‍, ഷോപ്പിങ് സെൻററുകള്‍, ഹോട്ടലുകള്‍, റെസ്റ്റാറൻറുകള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.ഹജ്ജ് സീസണില്‍ ജിദ്ദയിലെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ 2,864 സ്ഥാപനങ്ങള്‍ നിയമ, ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതായി വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.