മുനിസിപ്പാലിറ്റികൾ ആരോഗ്യനിരീക്ഷണം ശക്തമാക്കി
text_fieldsജുബൈൽ: കോവിഡ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയ ആരോഗ്യ, സുരക്ഷാ നടപടികൾ പാലിക്കുന്നത് നിരീക്ഷിക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റികൾ ശക്തമാക്കി. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി ഷോപ്പിങ് മാളുകളിലും വാണിജ്യകേന്ദ്രങ്ങളിലും സ്റ്റോറുകളിലും ഒരാഴ്ചക്കുള്ളിൽ 10,448 പരിശോധനകൾ നടത്തി.
പരിശോധനയിൽ 42 വാണിജ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ആരോഗ്യ ചട്ടങ്ങൾ അവഗണിച്ചതിന് 535 നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തു. തിരക്ക് നിയമം ലംഘിച്ചതും തവക്കൽന ആപ് ഉപയോഗിക്കാത്തതും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ, വിപണി എന്നിവയിലും വിവിധ വകുപ്പുകളുമായി മേഖലകളുമായി സഹകരിച്ച് ഒരാഴ്ചക്കുള്ളിൽ 10,654 പരിശോധനകൾ തബൂക് മുനിസിപ്പാലിറ്റി നടത്തി.
പര്യടനത്തിനിടെ, 24 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 49 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. അൽജൗഫ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ സംഘങ്ങൾ ഒരുമാസത്തിനുള്ളിൽ 13,880 ഫീൽഡ് സന്ദർശനങ്ങൾ നടത്തി. മാളുകൾ, ഭക്ഷ്യകേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയിലാണ് പരിശോധന നടത്തിയത്. പര്യടനത്തിനിടെ 11 സ്ഥാപനങ്ങൾ അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.