സേവനത്തിന് റോബോട്ടിനെ രംഗത്തിറക്കി സൗദിയിലൊരു മുനിസിപ്പാലിറ്റി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇതാദ്യമായി സേവനം നൽകാൻ റോബോട്ടിനെ രംഗത്തിറക്കി ഒരു മിനിസിപ്പാലിറ്റി. ഗുണഭോക്താക്കൾക്കുള്ള സേവനത്തിന് തെക്കൻ മേഖലയിലെ അസീർ പ്രവിശ്യയിലുള്ള ബിഷ മുനിസിപ്പാലിറ്റിയിലാണ് ഈ അപൂർവ സംവിധാനം ഒരുക്കിയത്.
രാജ്യത്ത് മുനിസിപ്പാലിറ്റികളിൽ സേവനത്തിന് ഒരുക്കുന്ന ആദ്യത്തെ സ്മാർട്ട് റോബോട്ടാണിത്. ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനം നൽകുകയും അവരുടെ അപേക്ഷകൾ സ്വീകരിക്കുകയും അതിൽ തുടർ നടപടി സ്വീകരിക്കുകയും അപേക്ഷകരെ പിന്തുടരുകയും അന്വേഷണങ്ങളോട് പ്രതികരിക്കുകയും ചെയ്യാൻ ഈ റോബോട്ട് സംവിധാനത്തിന് കഴിയും. ഉപഭോക്താവിനെ സ്വാഗതം ചെയ്യുക, ഉപഭോക്തൃ ഡാറ്റ സുക്ഷിക്കാനും മുനിസിപ്പൽ ഇടപാട് സംവിധാനവുമായി അവയെ ബന്ധിപ്പിക്കാനും യോഗങ്ങളിൽ വിവരങ്ങൾ പ്രദർശിപ്പിക്കാനും ഉപഭോക്താക്കളെ നേരിട്ട് അറിയിക്കാനും ഇതിന് കഴിവുണ്ട്.
റോബോട്ട് സാങ്കേതികവിദ്യ സേവനത്തിന് ഉപയോഗിക്കുന്ന രാജ്യത്തിന്റെ മുനിസിപ്പാലിറ്റികളിൽ ആദ്യത്തേതാണ് ബിഷയിലേതെന്ന് മേയർ എൻജി. അലി അൽജൽബാൻ പറഞ്ഞു. മുനിസിപ്പൽ പ്രവർത്തനങ്ങളും വികസന പദ്ധതികളും മെച്ചപ്പെടുത്തുന്നതിലും ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിലും ആധുനിക സാങ്കേതികവിദ്യയിലും മികച്ച മാർഗങ്ങളിലും നിക്ഷേപം നടത്തി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലുള്ള മുൻഗണനകളിൽ ഇത് ഉൾപ്പെടുന്നു.
ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയും മുനിസിപ്പൽ സേവനങ്ങൾ നൽകുകയും ചെയ്യുന്നു. മുനിസിപ്പാലിറ്റി പിന്തുടരുന്ന മെച്ചപ്പെടുത്തലിന്റെയും വികസന പ്രക്രിയയുടെയും തുടർച്ചയായാണ് ഈ നടപടിയെന്നും മേയർ പറഞ്ഞു. ഉപയോക്താക്കൾക്ക് നിരവധി സേവനങ്ങളും മുനിസിപ്പൽ ജോലികളും നൽകാൻ റോബോട്ടിന് കഴിയുമെന്ന് അൽ ജൽബാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.