റിയാദ് നഗരത്തിൽ മുനിസിപ്പാലിറ്റി പരിശോധന: മൂന്ന് പ്രമുഖ റസ്റ്ററൻറുകൾ ഉൾപ്പടെ 29 സ്ഥാപനങ്ങൾ പൂട്ടി
text_fieldsറിയാദ്: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യസുരക്ഷ മുൻനിർത്തിയും റിയാദ് നഗരത്തിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ നടത്തിയ മൂന്ന് പ്രമുഖ റസ്റ്ററൻറുകൾ ഉൾപ്പടെ 29 സ്ഥാപനങ്ങൾ പൂട്ടി. അനധികൃതമായി േജാലി ചെയ്ത 23 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
സൗദി തലസ്ഥാനനഗരത്തിലെ ന്യൂ മൻഫുഅ, ദീര, ഊദ്, മർഖബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പാചകം ചെയ്ത 121 കിലോ ഉപയോഗശൂന്യമായ ഭക്ഷ്യവിഭവങ്ങളും, അനധികൃതമായും വൃത്തിഹീനമായ അന്തരീക്ഷത്തിലും സൂക്ഷിച്ച 4500 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും പിടികൂടി.
വിവിധയിനം നട്സുകൾ വിൽക്കുന്ന രണ്ടു സ്റ്റാളുകൾ, നാല് മൊബൈൽ ഫോൺ മെയിൻറനൻസ് കൗണ്ടറുകൾ, രണ്ട് തുണിക്കടകൾ, 53 പഴം-പച്ചക്കറി സ്റ്റാളുകൾ എന്നിവ നീക്കം ചെയ്തു.
റിയാദ് മേഖല ഡെപ്യൂട്ടി അമീറിെൻറ മേൽനോട്ടത്തിന് കീഴിൽ റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജോയിൻറ് ഓപ്പറേഷൻസ് ടീമാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട വിവിധ അതോറിറ്റികളുടെ സഹകരണവുമുണ്ടായി. സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ഒൗദ്യോഗിക രേഖകളെല്ലാം പരിശോധനവിധേയമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.