മുനീറ ഖഹ്താനി, ഒട്ടകങ്ങളെ പ്രണയിച്ച സൗദി യുവതി
text_fieldsറിയാദ്: ഒട്ടകങ്ങളെ പരിചരിക്കൽ ജീവിത വ്രതമാക്കിയ സൗദി യുവതി മുനീറ അൽ ഖഹ്താനിയുടെ ഒട്ടക പ്രണയകഥ ആരിലും കൗതുകമുർത്തുന്നതാണ്.
ജീവിതത്തിന്റെ നീണ്ട വർഷങ്ങളിൽ സാമ്പത്തിക ലക്ഷ്യമോ പ്രത്യേകിച്ച് എന്തെങ്കിലും ദ്രവ്യനേട്ടമോ ഇല്ലാതെ ഒട്ടകങ്ങളെ സ്നേഹിക്കുകയും വളർത്തുകയും പരിപാലിക്കുകയും ചെയ്തതിന്റെ അതുല്യമായ കഥകൾ നിറഞ്ഞതാണ് മുനീറ അൽ ഖഹ്താനിയുടെ ജീവിതം. സ്ത്രീ ഇടയന്മാരുടെ വേറിട്ടൊരു അധ്യായം കൂടിയാണത്. ഒട്ടകസ്നേഹം മാത്രമല്ല ആവേശവും സാഹസികതയും എല്ലാം നിറഞ്ഞതാണത്.
ഒട്ടകങ്ങളുമായുള്ള തന്റെ ബന്ധത്തെ മരണത്തോടെ മാത്രം അവസാനിക്കുന്ന ഒരു സ്നേഹമായിട്ടാണ് മുനീറ വിശേഷിപ്പിക്കുന്നത്. അവൾ ഒറ്റക്ക് ഒട്ടകത്തെ പരിപാലിക്കുന്നു. സ്വയം ഓടിക്കുന്ന ‘ടാങ്കർ ലോറി’യിൽ വെള്ളം കൊണ്ടുവന്ന് ഒട്ടകങ്ങളെ കുടിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യുന്നു.
ഒട്ടകം പാലും മാംസവും ഉൾപ്പെടെ എല്ലാ നല്ല വസ്തുക്കളും അടങ്ങിയിട്ടുള്ള ഒരു നല്ല മൃഗമാണെന്നും മുനീറ പറയുന്നു. എല്ലാം മനസ്സിലാക്കാൻ കഴിയുന്ന മൃഗമാണ് ഒട്ടകം. തന്റെ ഇടയനെ അതിന് തിരിച്ചറിയാൻ കഴിയും. ഇടയനെ കണ്ടാൽ അടുത്തേക്ക് ഓടിവരും.
റിയാദിലെ സയാഇദിൽ നടന്ന കിങ് അബ്ദുൽ അസീസ് ഒട്ടകമേളയിൽ മറ്റ് സൗദി വനിതകൾക്കൊപ്പം പെങ്കടുത്ത് ഒട്ടകങ്ങളുമായുള്ള തന്റെ അനുഭവങ്ങളും പരിചയവും ലോകത്തിന് മുമ്പാകെ കാണിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഈ സൗദി വനിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.