മുന്നേറ്റം 2021: പ്രവാസി സാംസ്കാരിക വേദി ജിദ്ദ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസിെൻറ ആഭിമുഖ്യത്തിൽ ഏകദിന നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദയിലെ ഹംദാനിയ്യയിൽ നടന്ന ക്യാമ്പിൽ യൂനിറ്റ്, മേഖല, സെൻട്രൽ തലത്തിലുള്ള നേതാക്കളാണ് പങ്കെടുത്തത്.
വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഓൺലൈൻ വഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന വർഗങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സമീപനം എന്നും വഞ്ചനയുടെയും അവഗണനയുടെയും മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്തു നടന്ന വിവിധ സംഭവങ്ങളിൽ സർക്കാറിെൻറ നിലപാടുകൾ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. അതുകൊണ്ടുതന്നെയാണ് വെൽഫെയർ പാർട്ടി രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും രാജ്യത്തുണ്ടാകണം എന്നാവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറും എഫ്.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറുമായ റസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തുടനീളം വെൽഫെയർ പാർട്ടിക്കുണ്ടായിട്ടുള്ള ഉണർവും സ്വീകാര്യതയും പ്രവാസ ലോകത്തും ആവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നേതാക്കളെ ഓർമിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു.
പ്രമുഖ ട്രെയിനറും സാമ്പത്തിക വിദഗ്ധനുമായ ഫസൽ കൊച്ചി 'ലീഡർഷിപ് ഈസ് മൈൻഡ്സെറ്റ്' എന്ന വിഷയത്തിൽ ടോക്ക് ആൻഡ് വ്യൂ പരിപാടി അവതരിപ്പിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയിട്ടുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികളെയും അതിനുവേണ്ടി അപേക്ഷിക്കുന്ന രീതികളെക്കുറിച്ചും പ്രവാസി ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ യൂസുഫ് പരപ്പൻ വിശദീകരിച്ചു. 'സംഘടന; വ്യാപനം, വളർച്ച' എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡൻറ് നിസാർ ഇരിട്ടിയുടെ നേതൃത്വത്തിൽ ഗ്രൂപ് ചർച്ച നടന്നു. തുടർന്ന് നടത്തിയ ആവിഷ്കാര മത്സരത്തിൽ വനിത മേഖല ജേതാക്കളായി. വിജയികൾക്ക് പ്രവാസി കേന്ദ്ര കോഓഡിനേഷൻ കമ്മിറ്റിയംഗം പി.എം. സാബു സമ്മാനം കൈമാറി. അഷ്റഫ് പാപ്പിനിശ്ശേരി പ്രവാസി സാംസ്കാരിക വേദിയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സെൻട്രൽ കമ്മിറ്റിയംഗം സാബു വെള്ളാരപ്പിള്ളിക്ക് ക്യാമ്പിൽ യാത്രയയപ്പ് നൽകി. ശിഹാബ് കരുവാരകുണ്ട് കവിത അവതരിപ്പിച്ചു. ഷൗക്കത്ത് യാംബു ഗാനമാലപിച്ചു. മേഖലാടിസ്ഥാനത്തിൽ നടന്ന വടംവലി മത്സരത്തിൽ യാംബു മേഖലയെ പരാജയപ്പെടുത്തി ജിദ്ദ ഫൈസലിയ്യ മേഖല ജേതാക്കളായി. ജേതാക്കൾക്കുള്ള സമ്മാന വിതരണം പ്രവാസി സാംസ്കാരിക വേദി അഖില സൗദി കോഓഡിനേഷൻ കമ്മിറ്റി അംഗം സി.എച്ച്. ബഷീർ നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി ട്രഷറർ സിറാജ് താമരശ്ശേരി സ്വാഗതവും സെക്രട്ടറി ഷഫീഖ് മേലാറ്റൂർ നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ കെ.എം. കരീം, ഓവുങ്ങൽ മുഹമ്മദലി, നാസിറുദ്ദീൻ ഇടുക്കി, സുഹറ ബഷീർ, സലീഖത്ത്, അജ്മൽ അബ്ദുൽ ഗഫൂർ, ദാവൂദ് രാമപുരം, ബഷീർ ചുള്ളിയൻ, റസാഖ് മാസ്റ്റർ, മുനീർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.