മുസാഹ്മിയ ഒ.െഎ.സി.സി 'വരവേൽപ്' ആഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ്: ഒ.ഐ.സി.സി മുസാഹ്മിയ യൂനിറ്റ് പുതുവത്സര, ക്രിസ്മസ് ആഘോഷം 'വരവേൽപ് 2022' എന്ന പേരിൽ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് ജയൻ മാവിള അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാടിെൻറ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് അരങ്ങേറിയ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. പുതുവർഷ കലണ്ടർ ലിയോ ടെക് സൗദി എച്ച്.ആർ മാനേജർ അബ്ദുൽ സലിം ആർത്തിയിൽ പ്രകാശനം ചെയ്തു. എം.കെ ഫുഡ്സ് എം.ഡി റഹ്മാൻ മുനമ്പത്ത് ആദ്യ കോപ്പി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പൊതുപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശ്ശിനിക്കടവ്, ഹുസൈൻ ചേലക്കര, നിസാം പാരിപ്പള്ളി, ബാവ കമ്പ്രാത്തു, സജീർ പൂന്തുറ, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, ബഷീർ സാപ്റ്റികോ, ഷെഫീഖ് കിനാലൂർ, അമീർ പട്ടണത്ത്, ഷാജി മഠത്തിൽ, അബ്ദുൽ സലാം, രാജൻ കാരിച്ചാൽ, ഹാർഷദ്, അജയൻ ചെങ്ങന്നൂർ, അലക്സ് കൊട്ടാരക്കര, ഷെഫീഖ് പുരകുന്നിൽ, നിസാർ പള്ളിക്കശ്ശേരി, സത്താർ കായംകുളം, സിദ്ദീഖ് കല്ലുപറമ്പൻ, നാസർ ലെയ്സ്, രാജു തൃശൂർ, സിജു റാന്നി എന്നിവർ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി റഹീം കൊല്ലം സ്വാഗതവും പ്രോഗ്രാം കൺവീനർ സുനിൽ മുത്താന നന്ദിയും പറഞ്ഞു. ശ്യാംകുമാർ അഞ്ചൽ, ഷാനവാസ്, പ്രമോദ് കോഴിക്കോട്, ഷാഹുൽ ഹമീദ്, നൗഷാദ്, റെജി പി. ജോസ്, മോഹൻദാസ് കടയ്ക്കാവൂർ, ലാൽ കരമന, പ്രതീഷ്, രാജീവ് ചെങ്ങന്നൂർ, ബാബു ഉസ്മാൻ, ഷമീർ, സജിൻ, ബിജീഷ്, മജീദ്, സജീവ് കുമാർ, ശ്യാം, അഭിജിത്ത്, സതീശൻ, ദീപു കരമന, ജിഷ,രമ്യ, അനുശ്രീ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.