വൈജ്ഞാനിക പ്രദർശനങ്ങമൊരുക്കി റമദാനെ സ്വാഗതം ചെയ്‌ത് കുട്ടികളുടെ മ്യൂസിയം
text_fieldsദമ്മാം: കലാ വൈജ്ഞാനിക പ്രദർശനങ്ങളൊരുക്കി വിശുദ്ധ മാസമായ റമദാ നെ സ്വാഗതം ചെയ്യുകയാണ് കിഴക്കൻ സൗദിയിലെ ദഹ്‌റാനിലെ കുട്ടികളുടെ മ്യുസിയം. കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിലെ കുട്ടികളുടെ മ്യുസിയത്തിലാണ് ക്രിയാത്മകമായി പുണ്യ മാസത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം അധികൃതർ സജ്ജീകരിച്ചിരിക്കുന്നത്. റമദാൻ മാസപ്പിറ ദൃശ്യമാവുന്ന രീതിയും മറ്റ് േഗാള പ്രതിഭാസങ്ങളുമൊക്കെ പ്രദർശനത്തിലുണ്ട്. കുട്ടികൾക്ക് മാത്രമായി സംവിധാനിച്ച സൗദിയിലെ ആദ്യ മ്യുസിയമാണിത്. ഗോള ശാസ്‌ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി, കാലാവസ്ഥ, സംസ്‌കാരം, വൈജ്ഞാനിക വിനോദങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന നിരവധി വേറിട്ട ഇനങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.
കുട്ടികളുടെ അഭിരുചി വർധിപ്പിക്കുന്ന കളികളും വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണമാകുന്ന വൈജ്ഞാനിക പരിപാടികളുമാണ് പ്രദർശനത്തിലേറെയും. ശാസ്‌ത്ര കുതുകികളായ കുട്ടികൾക്കായി ശിൽപശാലയും അരങ്ങേറുന്നുണ്ട്. കൃത്യമായ ദിശാബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള വിദ്യാർഥികളാക്കി കുട്ടികെള മാറ്റാനും ഭാവിയിൽ നാടിന് ഗുണം ചെയ്യുന്ന പൗരൻമാരാക്കി അവരെ പരിവർത്തിപ്പിക്കാനുമുള്ള വിനോദ -വിജ്ഞാന പ്രദർശന പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് നിലകളിലായി നിലകൊള്ളുന്ന മ്യുസിയത്തിെൻറ വിസ്‌തീർണം 3600 സ്‌ക്വയർ മീറ്ററാണ്. ആദ്യത്തെ നിലയിൽ കൗതുകമുണർത്തുന്ന ചില പ്രദർശന വസ്‍തുക്കളാണ് അണിനിരത്തിയിരിക്കുന്നത്. രണ്ടാം നിലയിൽ എക്കോ ലാബ്, ഔർ വേൾഡ്, സ്റ്റോറി കേവ്, ഇസ്‌ലാമിക് ആർട്ട് എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് നാല് വരെയും രാത്രി ഒമ്പത് മുതൽ 12 വരെയുമാണ് സെൻററിെൻറ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.