മുഷാൽ തഞ്ചേരിയുടെ പുസ്തകം ‘റൂഹി’ പ്രകാശനം ചെയ്തു
text_fieldsദമ്മാം: പ്രവാസി എഴുത്തുകാരൻ മുഷാൽ തഞ്ചേരിയുടെ ആദ്യപുസ്തകം ‘റൂഹി ’ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം ഒരുക്കിയ ചടങ്ങിൽ സിനിമ ടെലിവിഷൻ താരങ്ങളായ രാജാസാഹിബും മുൻഷി രഞ്ജിത്തും ചേർന്ന് സി.എച്ച് സെന്റർ ചെയർമാൻ എം.എ. റസാഖ് മാസ്റ്ററിന് നൽകി പ്രകാശനം നിർവഹിച്ചു.
സമാജം പ്രസിഡൻറ് മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. സിനിമ നിർമാതാവ് ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി.
മുൻ പി.എസ്.സി അംഗവും എഴുത്തുകാരനുമായ ടി.ടി. ഇസ്മാഈൽ, രാഷ്ട്രപതിയുടെ അവാർഡ് നേടിയ നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി, അൽമ ഫുഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ഡയറക്ടർ നിസാർ പള്ളിക്കര, മലയാളി സമാജം ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ, നിർവാഹക സമിതിയംഗം ഹുസ്നാ ആസിഫ് എന്നിവർ സംസാരിച്ചു.
രാജാസാഹിബ് അവതരിപ്പിച്ച മിമിക്രിയും, ഹാസ്യത്തിൽ ചാലിച്ച മുൻഷി രഞ്ജിത്തിന്റെ പ്രസംഗവും സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. സമാജം രക്ഷാധികാരികളായ മുരളീധരൻ നായർ രാജാ സാഹിബിനെയും ജേക്കബ് ഉതുപ്പ് മുൻഷി രഞ്ജിത്തിനെയും ആസിഫ് താനൂർ മുഷാൽ തഞ്ചേരിയെയും പൊന്നാടയണിയിച്ചു.
രാജാ സാഹിബ്, കല്യാണി ബിനു, നിഖിൽ മുരളീധരൻ, ബിനു കുഞ്ഞ്, അസ്ഹർ എന്നിവർ ഗാനങ്ങളും കവിതയും ആലപിച്ചു. വിനോദ് കുഞ്ഞ് തയാറാക്കിയ ‘റൂഹി’ പുസ്തകത്തിെൻറ മാതൃകയും കാണികളെ ആകർഷിച്ചു. വിസ്മയ സജീഷും നൃത്തമവതരിപ്പിച്ച അൻഹാർ ആസിഫും കൈയടി നേടി.
സമാജം വൈസ് പ്രസിഡൻറ് ലീനാ ഉണ്ണികൃഷ്ണൻ, ട്രഷറർ ഫെബിനാ നജ്മുസമാൻ, നിർവഹാകസമിതിയംഗങ്ങളായ ബിനു കുഞ്ഞ്, ഷാജു അഞ്ചേരി, ബൈജുരാജ്, ബിനു പുരുഷോത്തമൻ, നസീർ പുന്നപ്ര, ഹുസൈൻ ചമ്പോലിൽ, സഹീർ മജ്ദാൽ, സരള ജേക്കബ്, എന്നിവർ നേതൃത്വം നൽകി.
ആലിക്കുട്ടി ഒളവട്ടൂർ, ഷബീർ ചാത്തമംഗലം, നൗഷാദ് ഇരിക്കൂർ, സോഫിയ ഷാജഹാൻ, ലതിക പ്രസാദ്, ഷിബിൻ ആറ്റുവ, അബ്ദുൽ മജീദ്, തോമസ് മാമ്മൂടൻ, ജയൻ തച്ചമ്പാറ, ഷബ്നാ നജീബ്, അമീർ അലി, ഫൈസൽ ഇരിക്കൂർ, മാത്തുകുട്ടി പള്ളിപ്പാട്, ഷിഹാബ് കൊയിലാണ്ടി, സയ്യിദ് ഹമദാനി എന്നിവർ പങ്കെടുത്തു.
‘റൂഹി’യുടെ രചയിതാവ് മുഷാൽ തഞ്ചേരി മറുപടി പറഞ്ഞു. ബിജു പൂതക്കുളം, ഇഖ്ബാൽ വെളിയങ്കോട്, ഹമീദ് കാണിച്ചാട്ടിൽ, രമാ മുരളി, ഉണ്ണികൃഷ്ണൻ, കമറുദ്ദീൻ വലിയത്ത്, നൗഷാദ് മുത്തലിഫ്, റസാഖ് ബാവു, ആസിഫ് കൊണ്ടോട്ടി, നജീബ് ചീക്കിലോട്, ജോയ് തോമസ്, ആശാ ജയകുമാർ, സുരേഷ് രാമന്തളി എന്നിവരടക്കം ഒട്ടനവധിപേർ പരിപാടിയുടെ ഭാഗമായി. ഡോ. സിന്ധു ബിനു സ്വാഗതവും നജ്മുസമാൻ നന്ദിയും പറഞ്ഞു. ഡോ. അമിതാ ബഷീർ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.