മുസ്രിസ് പ്രവാസി ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം ജിദ്ദയിലെ സഫ വില്ലയില്‍ കേരളീയ തനിമയുള്ള വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
ഡോ: ഷബ്നയുടെ നേതൃത്വത്തിൽ മുംതാസ് നവാസ്, മണി കിരൺ, നോയ നവാസ് എന്നിവരടങ്ങിയ വനിതാ പ്രവർത്തകർ ഒരുക്കിയ പൂക്കളത്തോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. മാവേലിയായി വേഷവിധാനം ചെയ്ത ഉദയന്‍ വലപ്പാടിെൻറ നേതൃത്വത്തില്‍ കുട്ടികളും, മുതിർന്നവരും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഘോഷയാത്ര ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവത്തകർ വരവേറ്റത്. തുഷാര ഷിഹാബ്, ബിന്ദു ഉദയൻ, സബിത ഇസ്മായിൽ, ഷിഫാ സുബിൽ, ജസീന സാബു, സുറീന സഗീർ, ജസീന സന്തോഷ്, ഷേസ തമന്ന എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിെൻറ മാറ്റ് കൂട്ടി. സജിത്ത്, ഗഫൂർ, റഫീഖ്, സലീം ജമാൽ, ഷിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ഓണസദ്യ ഒരുക്കി.
ഉദയൻ വലപ്പാട്, നവാസ്, സഗീർ പുതിയകാവ്, സാബു, ഷറഫുദ്ദീൻ, സുബിൽ, മുഹമ്മദ് സാലി, അസിസ് അറക്കൽ, റഫീഖ്, കിരൺ, ഷിജു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ വഞ്ചിപ്പാട്ട്, തിയറ്റർ ആക്ടിവിസ്റ്റും സംവിധായകനുമായ മുഹ്സിൻ കാളികാവിെൻറ സംവിധാനത്തിൽ സഗീർ മാടവന, അബ്ദുൽസലാം എമ്മാട് എന്നിവർ അവതരിപ്പിച്ച ‘വൈദ്യരും നമ്പോലനും’ തിയറ്റർ ഡ്രാമ, ബിന്ദു ഉദയൻ, റൈഹാനത്ത് സഹീർ, ഷജീറ ജലീൽ, സഗീർ പുതിയകാവ്, ഇസ്മായിൽ, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഓണപ്പാട്ട്, ഇസ്സ മെഹ്റിൻ, ഫിസ ഫാത്തിമ, ഇൻഷാ സുബിൽ, ഇസ്മ സുബിൽ, മിൻഹാ സാബു, ഇഹ്സാൻ, റെയ്ഹാൻ, വിഷ്ണു, ഇർഫാൻ എന്നിവർ അവതരിപ്പിച്ച നാടൻ നൃത്തങ്ങൾ, സഗീർ പുതിയകാവ്, സഗീർ മാടവന, ഇസ്മായിൽ, ബിന്ദു, റഫീഖ്, ഷിനോജ്, സന്തോഷ് എന്നിവരുടെ ഗാനസന്ധ്യ, മുസ്രിസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച കേരളീയ ശൈലിയിലുള്ള ഫാഷൻ ഷോ തുടങ്ങി പുതുമയുള്ള വിവിധ കലാപരിപാടികളാൽ വ്യത്യസ്തമായിരുന്നു ഓണാഘോഷം.
പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് ഇഷാൻ, അയ്യാരിൽ, ഇർഫാൻ അബ്ദുൽ അസീസ്, മുഹമ്മദ് സായ്ദ്, മുഹമ്മദ് സന്തോഷ്, നോയ നവാസ് എന്നിവരെയും നീണ്ട കാലത്തെ പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന ശംസുദ്ദീന്‍ കരൂപ്പടന്നയെയും പരിപാടിയിൽ ആദരിച്ചു.
ചാരിറ്റി പ്രവർത്തനത്തെക്കുറിച്ച് പ്രസിഡൻറ് അബ്ദുൽസലാം എമ്മാട് വിശദീകരിച്ചു. രക്ഷാധികാരികളായ മുഹമ്മദ് സഗീർ മാടവന, താഹ മരിക്കാർ, ഹനീഫ് ചെളിങ്ങാട്, വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സഫറുല്ല സ്വാഗതവും കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് നന്ദിയും പറഞ്ഞു. ഷിഹാബ് അയ്യാരിൽ, മുഹമ്മദ് സാലിഹ് അറക്കൽ, അനീസ് അഴീക്കോട്, മുഹമ്മദ് സാബിർ, സഹീർ വലപ്പാട്, സുബിൽ ഇബ്രാഹിം, സഗീർ പുതിയകാവ്, ഷറഫുദ്ദീൻ ഹനീഫ, സാബു, അബ്ദുൽഖാദർ കായംകുളം, ജമാൽ വടമ, റഷീദ് പതിയാശ്ശേരി, ഷാഫി, സുമീത അസീസ്, ബിന്ദു ഉദയൻ, ഷജീറ ജലീൽ, ഷിഫാ സുബിൽ, ജസീന സാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.