വിമാനാപകട രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരമായി മ്യൂസിക് ആല്‍ബം
text_fieldsറിയാദ്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേര്‍ന്നും സ്വന്തം ജീവന്‍പോലും തൃണവൽഗണിച്ച് അപകടം നിറഞ്ഞ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടിയിലെ നാട്ടുകാര്‍ക്ക് ആദരം അര്‍പ്പിച്ചും റിയാദിലെ പ്രവാസികൾ മ്യൂസിക് ആൽബം പുറത്തിറക്കി.
റിയാദിലുള്ള മലയാളി ബാലഗായകരായ നൈസിയ നാസര്‍, അനീഖ് ഹംദാന്‍ എന്നിവര്‍ പാടിയ മ്യൂസിക് ആല്‍ബം അസീസിയയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പ്രകാശനം നിര്‍വഹിച്ചു. ഹമീദ് പൂവാട്ടുപറമ്പിെൻറ വരികള്‍ക്ക് സംഗീതവും സംവിധാനവും നിർവഹിച്ചത് പ്രവാസിയായ സത്താര്‍ മാവൂരാണ്. ജാസ് കടമ്പനാട് റെക്കോഡിങ്ങും ഗള്‍ഫ് മീഡിയ വിഡിയോ മിക്സിങ്ങും നാസര്‍ വണ്ടൂർ നിര്‍മാണവും നിർവഹിച്ചു. ബ്രൈറ്റ് ലേണിങ് ആപ്പിെൻറ സഹകരണത്തോടെയാണ് ആല്‍ബം പുറത്തിറക്കിയത്. 'നന്മ മനസ്സുകള്‍' എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് ആല്‍ബം ഇതിനകം സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ കണ്ടു. അയ്യൂബ് കരൂപ്പടന്ന, നൗഷാദ് കിളിമാനൂര്‍, നാസര്‍ നമ്പോല, ജലീല്‍ കൊച്ചിന്‍ എന്നിവര്‍ പ്രകാശന ചടങ്ങിൽ സംസാരിച്ചു. നാസര്‍ വണ്ടൂര്‍ സ്വാഗതവും സത്താര്‍ മാവൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഗാനസന്ധ്യയില്‍ അന്‍സാര്‍, നജീബ്, ജലീല്‍ കൊച്ചിന്‍, ബീഗം നാസര്‍, സത്താര്‍ മാവൂര്‍, നൈസിയ നാസര്‍, ഹനീഖ് ഹംദാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടികള്‍ക്ക് മധു മാവൂര്‍, സദാശിവന്‍, നജീബ്, തസ്നീം മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.