ഉണ്ണിമേനോന്റെ ‘പുതു വെള്ളൈ മഴൈ' ഇന്ന് റിയാദിൽ
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) യുടെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 'പുതു വെള്ളൈ മഴൈ' എന്ന തലവാചകത്തിൽ സംഘടിപ്പിക്കുന്ന സംഗീതരാവ് ഇന്ന് റിയാദിൽ അരങ്ങേറും. ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന പരിപാടിക്ക് റിയാദ് എക്സിറ്റ് 33ലെ അൽമാലി ഓഡിറ്റോറിയം വേദിയാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉണ്ണി മേനോന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈവ് ഓർക്കേസ്ട്ര ഗാനമേളയിൽ നാട്ടിൽനിന്നും വരുന്ന കലാകാരന്മാരോടൊപ്പം റിയാദിലെയും റിംലയുടെയും കലാകാരന്മാരും അണിനിരക്കുന്ന അവിസ്മരണീയ സംഗീതവിരുന്നായിരിക്കും 'പുതുവെള്ളൈ മഴൈ' എന്ന് പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ പറഞ്ഞു. റിംലയുടെ കലാ രാത്രിക്ക് സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയുണ്ടെന്നും കൃത്യം 7: 30ന് പരിപാടികൾക്ക് തുടക്കമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ലഭിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് മാത്രമേ ഓഡിറ്റോറിയത്തിലേക്ക് പ്രവേശന അനുമതിയുണ്ടാകു. വൈകീട്ട് ആറ് മണി മുതൽ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഉണ്ണിമേനോൻ, റിംല പ്രസിഡന്റ് ബാബു രാജ്, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ, ട്രഷറർ രാജൻ മാത്തൂർ, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, മീഡിയ കൺവീനർ ശരത് ജോഷി, ശ്യാം സുന്ദർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.