ദമ്മാമിനെ കുളിരണിയിച്ച് ആലോഷിയുടെ പാട്ട്
text_fieldsദമ്മാം: നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച സംഗീത സദസ് കൊടുംചൂടിലേക്ക് കടന്ന സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് കുളിര് പകർന്ന അനുഭവമായി മാറി. ‘ആലോഷി പാടുന്നു’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നുമണിക്കൂറോളം നീണ്ട പരിപാടി കിഴക്കൻ പ്രവിശ്യയിലെ സംഗീത ആസ്വാദകർക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. എം.എസ്. ബാബുരാജും മെഹബൂബും ഉമ്പായിയും മെഹദി ഹസ്സനും കൂടാതെ മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമികളിൽ ഉറങ്ങിക്കിടന്ന മലയാള ചലച്ചിത്ര-നാടക ഗാനങ്ങളും അലോഷിയുടെ കണ്ഠത്തിലൂടെ പുനർജനിച്ചു.
30 ലധികം ഗാനങ്ങൾ പാടിയ സദസിൽ അലോഷിയോടൊപ്പം തബലയിൽ ഷിജിൻ തലശ്ശേരിയും ഹാർമോണിയത്തിൽ അനു പയ്യന്നൂരും ഗിത്താറിൽ ഷാനവാസ് ഷാനുവും കീ ബോർഡിൽ മുഹമ്മദ് റോഷനും അകമ്പടി സേവിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രജീഷ് കറുകയിൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ രാജേഷ് ആനമങ്ങാട് നന്ദിയും പറഞ്ഞു. സപ്ന ശ്രീജിത്ത് അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.