മുസ്ലിം ലീഗ് 76ാം സ്ഥാപകദിനം ആചരിച്ചു
text_fieldsദമ്മാം: സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാകമ്മിറ്റി രാഷ്ട്രീയ പഠനകാര്യവിഭാഗമായ ഹാഷിം സാഹിബ് പൊളിറ്റിക്കൽ സ്കൂൾ മുസ്ലിം ലീഗിന്റെ 76ാം സ്ഥാപകദിനം ആചരിച്ചു. ബഷീർ ബാഖവി ഖിറാഅത്ത് നിർവഹിച്ചു. ആക്ടിങ് ചെയർമാൻ മജീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ഖാദർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ‘അഭിമാനകരമായ അസ്ഥിത്വ സംരക്ഷണത്തിന്റെ 76 വർഷം’ എന്ന പ്രമേയത്തെ ആസ്പദമാക്കി റിയാദ് കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, കോഴിക്കോട് ജില്ല യൂത്ത് ലീഗ് സെക്രട്ടറി ടി. മൊയ്തീൻ കോയ, കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എം. നസീഫ്, കൗൺസിലർ സിദ്ദീഖ് മലബാരി, പ്രാവിശ്യ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, ട്രഷറർ അഷ്റഫ് ഗസ്സാൽ, അമീൻ കളിയിക്കാവിള, നിസാം കൊല്ലം, വനിത നേതാക്കളായ ഹാജറ സലീം, സുമയ്യ ഫസൽ തുടങ്ങിയവർ സംസാരിച്ചു.
സ്ഥാപകദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശബാന യാസ്മിൻ കൊണ്ടോട്ടി-ഷഹാന ജലീൽ ടീം ഒന്നാം സ്ഥാനവും അബ്ദുറഹ്മാൻ പൊന്മുണ്ടം-സീനത്ത് അഷ്റഫ് ടീം രണ്ടാം സ്ഥാനവും ഹബീബ് അമ്പാടാൻ-ഡോ. ഫ്രിസിയ ഹബീബ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ പ്രവിശ്യാകമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. മുഷ്താഖ് പേങ്ങാട് സ്വാഗതവും ഷബ്ന നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.