മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി; കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം
text_fieldsദമ്മാം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ചെൈന്നയിൽ നടന്ന ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യമായി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി രാജാജി ഹാൾ പുനരാവിഷ്കാര സമ്മേളനവും നേതൃ ശില്പശാലയും സംഘടിപ്പിച്ചു.
ഉമ്മുൽ സാഹിക്കിലെ ശമറൂഖ് ഇസ്തിറാഹയിൽ മുതിർന്ന കെ.എം.സി.സി നേതാവ് ഖാദി മുഹമ്മദ് കാസർകോട് പതാക ഉയർത്തി മാർച്ച് 10ലെ സ്ഥാപക ദിനാചരണത്തിന് തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയറ്റംഗം സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതിയംഗം അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. മാലിക് മക്ബൂൽ ആലുങ്കൽ, ഫൈസൽ ഇരിക്കൂർ, ഡോ. ഷൗക്കത്ത് അലി ദാരിമി, അബ്ദുൽ ഖാദർ വാണിയമ്പലം, റഹ്മാൻ കാരയാട്, അബ്ദുൽ മജീദ് കൊടുവള്ളി, അമീർ അലി കൊയിലാണ്ടി, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, എ.ആർ. സലാം ആലപ്പുഴ, സിറാജ് ആലുവ, ഒ.പി. ഹബീബ് ബാലുശ്ശേരി, സൈദലവി പരപ്പനങ്ങാടി, സലീം പാണമ്പ്ര, ടി.ടി. കരീം വേങ്ങര, സുലൈമാൻ വാഴക്കാട് എന്നിവർ സംസാരിച്ചു. രാജാജി ഹാളിെൻറ മോഡൽ തയാറാക്കിയ അമീർ വേങ്ങരക്ക് അഡ്വ. കെ.എൻ.എ. ഖാദർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും ട്രഷറർ അഷ്റഫ് ഗസാൽ നന്ദിയും പറഞ്ഞു. ശബ്ന നജീബ്, മഹ്മൂദ് പുക്കാട്, ഉമർ ഓമശ്ശേരി, ബഷീർ വെട്ടുപാറ, ആഷിഖ് റഹ്മാൻ ചേലേമ്പ്ര, ജൗഹർ കുനിയിൽ, സാജിദ നഹ, ശാമിൽ ആനിക്കാട്ടിൽ, അസ്ലം വള്ളിക്കുന്ന് എന്നിവർ ചർച്ച നിയന്ത്രിച്ചു.
മുഷ്താഖ് പേങ്ങാട്, നൗഷാദ് കെ.എസ് പുരം എന്നിവർ അവതാരകരായിരുന്നൂ. ജില്ലാ, മണ്ഡലം, സെൻട്രൽ, ഏരിയ കമ്മിറ്റികളിൽ നിന്നായി 400ഓളം പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. ഉസ്മാൻ ഒട്ടുമ്മൽ, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, കെ.പി. സമദ് എ.ആർ നഗർ, അബ്ദുൽ അസീസ് എരുവാട്ടി, കെ.പി. ഹുസൈൻ, ഫൈസൽ കൊടുമ, അറഫാത്ത് ഷംനാട്, സാദിഖ് കാദർ എറണാകുളം, ശഫീർ അച്ചു തൃശൂർ, ഷറഫുദ്ദീൻ വയനാട്, മീൻ കളിയിക്കാവിള, മുജീബ് കൊളത്തൂർ, ഇസ്മാഈൽ പുള്ളാട്ട്, നാസർ ചാലിയം, ബഷീർ ഉപ്പള, ഷംസുദ്ദീൻ പള്ളിയാളി, ലത്തീഫ് കോഴിക്കോട്, സുധീർ പുനയം, ഷിബു കവലയിൽ, ശരീഫ് പാറപ്പുറത്ത്, സുബൈർ വയനാട്, മൻസൂർ അഹമ്മദ്, ജമാൽ മീനങ്ങാടി, ഷംസുദ്ദീൻ കരുളായി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.