മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി; ജിദ്ദയിൽ വിപുലമായ ആഘോഷം
text_fieldsജിദ്ദ: ‘അഭിമാനകരമായ 75 വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘മുസ്ലിം ഇന്ത്യയുടെ 75 സംവത്സരങ്ങൾ’ എന്ന ശീർഷകത്തിൽ ജിദ്ദയിലെ സാംസ്കാരിക, മത രംഗത്തെ പ്രമുഖർ പങ്കെടുത്ത ചരിത്ര സെമിനാർ നടന്നു.
സൗദി ഗസറ്റ് എഡിറ്റർ ഹസ്സൻ ചെറുപ്പ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ മുണ്ടക്കുളം മോഡറേറ്റർ ആയിരുന്നു. അഹമ്മദ് പാളയാട്ട്, ഉബൈദ് തങ്ങൾ, ശിഹാബ് സലഫി, കെ.എം. അനീസ്, ഗഫൂർ പൂങ്ങാടൻ, നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം എന്നിർ സംസാരിച്ചു. പൊതു സമ്മേളനം ഉബൈദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സി.കെ. റസാഖ് അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഉമ്മർ അരിപ്പാമ്പ്ര, അബ്ദുറഹിമാൻ വെള്ളിമാട്കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഷൗക്കത്ത് ഒഴുകൂർ, ഹബീബ് കല്ലൻ, ലത്തീഫ് കളരാന്തിരി, സൈനുൽ ആബിദ്, റസാഖ് ആനക്കായി, സകരിയ്യ ആറളം, സീതി കൊളക്കാടൻ, ഹുസ്സൈൻ കരിങ്കര, സകീർ നാലകത്ത്, നസീർ വാവക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും എ.കെ. ബാവ നന്ദിയും പറഞ്ഞു. ജിദ്ദയിലെ ഗായകർ അണിനിരന്ന നടന്ന ഗാനവിരുന്നും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.