27ാം രാവ്: മക്ക വിശ്വാസികളാൽ വീർപുമുട്ടി
text_fieldsമക്ക: റമദാനിലെ 27ാം രാവിൽ മക്ക ഹറമും പരിസരവും ഭക്തജനങ്ങളാൽ വീർപ്പുമുട്ടി. തീർഥാടകരുൾപെടെ ലക്ഷക്കണക്കിന് വിശ്വാസികൾ ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവിൽ പ്രാർഥനാനിരതരാകാൻ ഹറമിലെത്തി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയവർ ഇഫ്താറും തറാവീഹും ഖിയാമുലൈലും കഴിഞ്ഞാണ് ഹറമിനോട് വിടപറഞ്ഞത്.
27ാം രാവിലെ തിരക്ക് കണക്കിലെടുത്ത് ഇരു ഹറം കാര്യാലയവും സുരക്ഷ ട്രാഫിക് വിഭാഗങ്ങളും മറ്റും വകുപ്പുകളും വേണ്ട ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ശുചീകരണം, സംസം വിതരണം, മുസ്ഹഫ് ഒരുക്കൽ എന്നിവക്ക് കൂടുതലാളുകളെ നിയോഗിച്ചിരുന്നു.
ഹറം നിറഞ്ഞു കവിഞ്ഞതോടെ തിരക്ക് കുറക്കാൻ മക്കയിലുള്ളവരോട് പരിസരത്തെ പള്ളികളിൽ വെച്ച് നമസ്കാരം നിർവഹിക്കാൻ പൊതു സുരക്ഷ വിഭാഗം ആവശ്യപ്പെട്ട് എസ്.എം.എസ് സന്ദേശങ്ങൾ അയച്ചു. മദീനയിലെ മസ്ജിദുന്നബവിയിൽ 27ാം രാവിൽ പ്രാർഥനക്ക് അഞ്ച് ലക്ഷത്തിലധികമാളുകൾ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.