Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശാസ്ത്ര, സാംസ്കാരിക...

ശാസ്ത്ര, സാംസ്കാരിക സഹകരണം; മുസ്‌ലിം വേൾഡ് ലീഗും മക്ക ക്ലോക്ക് ടവേഴ്‌സും കരാർ ഒപ്പിട്ടു

text_fields
bookmark_border
Muslim World League,
cancel
camera_alt

ശാസ്ത്ര, സാം സ്കാരിക സഹകരണത്തിന്​ മുസ്‌ലിം വേൾഡ് ലീഗും മക്ക ക്ലോക്ക് ടവേഴ്‌സ്​ അധികൃതരും കരാർ ഒപ്പിട്ടപ്പോൾ

റിയാദ്: മുസ്‌ലിം വേൾഡ് ലീഗും മക്ക ക്ലോക്ക് ടവേഴ്സും ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. മുസ്‌ലിം വേൾഡ് ലീഗ് എക്സിക്യൂട്ടിവ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി നാഇഫ് അൽ ശരീഫ്, മക്ക ക്ലോക്ക് ടവേഴ്‌സ് സി.ഇ.ഒ അബ്​ദുൽ അസീസ്‌ അൽ മൂസ എന്നിവരാണ് കരാർ പത്രത്തിൽ ഒപ്പുവെച്ചത്. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും പ്രവാചക ചരിത്രവും ഇസ്‌ലാമിക സംസ്കാരവുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളുടെയും പ്രദർശനങ്ങളുടെയും ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്​ദുൽകരീം അൽ ഈസായുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ.

പ്രവാചക ജീവചരിത്രത്തിലെയും പുരാതന ഇസ്‌ലാമിക നാഗരികതയിലെയും പ്രധാന ഉള്ളടക്കങ്ങൾ ഉയർത്തിക്കാട്ടാൻ സാങ്കേതിക സഹായത്തോടെ ലോകത്തെ വിവിധ ഭാഷകളിൽ പ്രദർശനങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കാൻ കരാർ ലക്ഷ്യമിടുന്നു. മുസ്‌ലിം വേൾഡ് ലീഗി​ന്റെ കൈവശമുള്ള മ്യൂസിയങ്ങൾ, ചരിത്ര ശേഷിപ്പുകൾ, ലിഖിതങ്ങൾ വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ, ശാസ്ത്രീയാടിത്തറയുള്ളതും

ഉള്ളടക്കത്താൽ സമ്പന്നവുമായ ഡോക്യുമെൻററി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കരാറെന്ന് ഡോ. അബ്​ദുൽ കരീം അൽ ഈസ വിശദീകരിച്ചു. പ്രവാചക​ന്റെ ജീവചരിത്രത്തിലേക്കും സമ്പന്നമായ ഇസ്​ലാമിക നാഗരികതയിലേക്കും വെളിച്ചം വീശുന്ന ഗാലറികളിലൂടെയും മ്യൂസിയങ്ങളിലൂടെയും ലോക തീർഥാടകർക്ക് സാങ്കേതിക തികവാർന്ന രീതിയിൽ അറിവി​ന്റെ വാതായനങ്ങൾ തുറന്നിടാൻ കരാർ വഴി സാധിക്കും. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഡോക്യുമെൻററി ഉറവിടമാണ് രാജ്യത്തി​ന്റെ കൈവശമുള്ളത്.

‘വിഷൻ 2030’ന് അനുസൃതമാണ് ഈ സഹകരണമെന്നും ഹജ്ജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വിശ്വാസപരമായ പ്രചോദനം സമ്പന്നമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രീയാടിത്തറയും സങ്കേതിക വൈദഗ്ധ്യത്തി​ന്റെ പിന്തുണയുമുള്ള ആത്മീയപ്രവർത്തനങ്ങൾ രാജ്യത്തി​ന്റെ സവിശേഷമായ ഇസ്‌ലാമിക സേവനങ്ങളുടെ ഭാഗമാണെന്നും ഡോ. ഈസ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Muslim World League and Mecca Clock Towers signed agreement
Next Story