നജാഷി രാജാവിന്റെ സ്മരണക്ക് ഇത്യോപ്യയിൽ മുസ്ലിം വേൾഡ് ലീഗ് പള്ളി നിർമിക്കുന്നു
text_fieldsജിദ്ദ: പ്രവാചകന്റെ കാലത്ത് ഇത്യോപ്യ ഭരിച്ച നജാഷി രാജാവിന്റെ ഓർമക്കായി മക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്ലിം വേൾഡ് ലീഗ് അവിടെ പള്ളി നിർമിക്കുന്നു. ഇത്യോപ്യൻ സന്ദർശന വേളയിൽ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസയാണ് ഇക്കാര്യം അറിയിച്ചത്. നജാഷി രാജാവിന്റെ സ്മരണ നിലനിർത്താനാണ് പള്ളി സ്ഥാപിക്കാൻ മുൻകൈയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്യോപ്യൻ സർക്കാറും ഇസ്ലാമിക് കൗൺസിൽ ഓഫ് ഇത്യോപ്യയും ഈ ചരിത്ര പദ്ധതിയെ അഭിനന്ദിച്ചു. മുസ്ലിം സമൂഹത്തിന് പൊതുവേയും ഇത്യോപ്യൻ ജനതക്ക് പ്രത്യേകിച്ചും പ്രിയപ്പെട്ട വ്യക്തിയുടെ ഓർമ പുതുക്കുന്നതാണ് പദ്ധതിയെന്നും അവർ പറഞ്ഞു.
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ കഴിഞ്ഞ ദിവസമാണ് ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിലെത്തിയത്. ഭരണരംഗത്തെ പ്രമുഖരും വിശിഷ്ട വ്യക്തികളും ഇസ്ലാമിക കൗൺസിൽ മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. ആഡിസ് അബബയിലെ പ്രൈമറി അക്കാദമി സന്ദർശിച്ച് പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരെയും കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.