അപരിചിതമായ ചുറ്റുപാടിനെ മറികടക്കാൻ കഴിയണം -ഒ.ഐ.സി.സി മലപ്പുറം സെമിനാർ
text_fieldsറിയാദ്: കോവിഡ് ഉൾപ്പെടെയുള്ള അപരിചിതമായ ചുറ്റുപാടുകളെ മറികടക്കാൻ പ്രവാസികൾക്ക് കഴിയണമെന്ന് പ്രമുഖ മോട്ടിവേഷൻ ട്രെയിനറും ഗിന്നസ് ജേതാവുമായ എം.എ. റഷീദ് പറഞ്ഞു. വിധിയെ പഴിച്ചും ഭാഗ്യത്തെ കാത്തിരുന്നും സമയം ചെലവിടുന്നതിന് പകരം കാലത്തിനൊപ്പം ഓടാൻ ഒരുങ്ങുകയാണ് വേണ്ടതെന്നും 'മാറുന്ന കാലവും പുതിയ അവസരങ്ങളും' എന്ന ശീർഷകത്തിൽ ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റിയും അലൂബ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ റിയാദിലും പരിസരങ്ങളിലുമുള്ള സാമൂഹിക- സാംസ്കാരിക- വാണിജ്യരംഗത്തെ നിരവധി പേർ പങ്കെടുത്തു. ഫ്ലീരിയ ഗ്രൂപ് എം.ഡി ടി.എം. അഹമ്മദ് കോയ സെമിനാർ ഉദ്ഘാടനം ചെയ്തു. റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് അമീർ പട്ടണത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, സുധീർ കുമ്മിൾ, അലൂബ് കമ്പനി എം.ഡി അഷ്റഫ് കാളികാവ്, സലീം കളക്കര, നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, നാസർ കാര, സുരേഷ് ശങ്കർ, അൻവർ വാഴക്കാട്, അബൂബക്കർ മഞ്ചേരി എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം എം.എ. റഷീദിന് ഒ.ഐ.സി.സിയുടെ ഉപഹാരം കൈമാറി. നൗഫൽ പാലക്കാടൻ, സമീർ മാളിയേക്കൽ, വിനീഷ് ഒതായി, ബഷീർ കോട്ടക്കൽ, സൈനുദ്ദീൻ എന്നിവർ സെമിനാറിന് നേതൃത്വം കൊടുത്തു. ജംഷാദ് തുവൂർ ആമുഖപ്രഭാഷണം നടത്തി. ഷാജി നിലമ്പൂർ സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.