മുസിരിസ് പ്രവാസി ഫോറം വിൻറര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു
text_fieldsമുസിരിസ് പ്രവാസി ഫോറം ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച വിൻറര്‍ കാര്‍ണിവലിൽ സംബന്ധിച്ചവർ
ജിദ്ദ: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ജിദ്ദ കമ്മിറ്റി വിൻറര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു.
ഹറാസാത്ത് വില്ലയില്‍ നടന്ന പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെയും കുടുംബിനികളുടെയും പ്രതീകാത്മക ഘോഷയാത്ര, ഉറിയടി, വടംവലി, ക്രിക്കറ്റ്, ഫുട്ബാൾ തുടങ്ങി വിവിധ കായിക വിനോദങ്ങളും അരങ്ങേറി.
പ്രത്യേകം സജ്ജമാക്കിയ മുസിരിസ് തട്ടുകട അംഗങ്ങള്‍ക്ക് പ്രത്യേക അനുഭവമായിരുന്നു. വിവിധ മത്സരങ്ങളിൽ സുമീത അസീസ്, ഷജീറ ജലീൽ, തുഷാര ഷിഹാബ്, ആമിന അസീസ്, സബിത ഇസ്മായിൽ, ഷേസ തമന്ന, ഇസ്സ മെഹ്റിൻ, ഫിസ ഫാത്തിമ, നോയ നവാസ്, നബീൽ നവാസ്, ഇസ്മാ സുബിൽ, ഇൻഷാ സുബിൽ, സാജിത് സാബിർ, സഗീർ പുതിയകാവ്, ഗഫൂർ കാട്ടൂർ, റഫീഖ് വടമ, സജിത്ത് മതിലകം എന്നിവർ വിജയികളായി.
മുസിരിസ് അംഗങ്ങൾ ഒരുക്കിയ ഗാനസന്ധ്യയിൽ സഗീർ പുതിയകാവ്, ഇസ്മായിൽ എടപുള്ളി, സഗീർ മാടവന, സന്തോഷ്, ഷിനോജ്, റഫീഖ്, സജിത്ത്, അബ്ദുൽസലാം, അൻഷീദ്, ബിന്ദു ഉദയൻ, തുഷാര ഷിഹാബ്, റെയ്ഹാൻ, ഇസ്സ മെഹ്റിൻ, നഫ്രിൻ സഗീർ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.
പ്രസിഡൻറ് അബ്ദുൽസലാം, സെക്രട്ടറി സഫറുല്ല, വൈസ് പ്രസിഡൻറ് ഷിഹാബ് അയ്യാരിൽ, മുഖ്യ രക്ഷധികാരി സഗീർ മാടവന, രക്ഷാധികാരി ഹനീഫ് ചളിങ്ങാട്, കൾചറൽ സെക്രട്ടറി ഉദയൻ വലപ്പാട് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.