'എെൻറ സ്കൂൾ എെൻറ വീട്ടിലാണ്': അധ്യയന വർഷാരംഭം നാളെ; ഒാൺലൈൻ പഠനത്തിനൊരുങ്ങി 60 ലക്ഷം വിദ്യാർഥികൾ
text_fieldsയാംബു: കോവിഡ് പ്രതിസന്ധികൾക്കിടയിൽ വേറിട്ടൊരു അധ്യയന വർഷത്തിന് രാജ്യം ഞായറാഴ്ച തുടക്കംകുറിക്കും. വിദൂര വിദ്യാഭ്യാസ പദ്ധതികൾ കാര്യക്ഷമമാക്കാനുള്ള എല്ലാവിധ ഒരുക്കവും ഇതിനകം വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചുകഴിഞ്ഞു.സൗദി അറേബ്യയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 60 ലക്ഷത്തിലധികം വിദ്യാർഥികളാണ് തിങ്കളാഴ്ച ഓൺലൈൻ ക്ലാസുമായി പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാനൊരുങ്ങുന്നത്. 'മദ്റസതീ ഫീ ബൈതീ' (എെൻറ സ്കൂൾ എെൻറ വീട്ടിൽ) എന്ന മുദ്രാവാക്യമായാണ് ഈ വിദ്യാഭ്യാസ വർഷാരംഭത്തിൽ വിദ്യാർഥികൾ ഏറ്റെടുക്കുന്നത്. വിദ്യാർഥികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
മന്ത്രാലയത്തിെൻറ 'മദ്റസതീ' എന്ന പോർട്ടൽ വഴിയാണ് ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം ഒരുക്കിയിട്ടുള്ളത്. വിദൂര വിദ്യാഭ്യാസ മൊഡ്യൂളുകൾ സംപ്രേഷണം ചെയ്യുന്നതിനായി മൂന്ന് ടി.വി ചാനലുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പാഠഭാഗങ്ങൾ സമയത്ത് വിദ്യാർഥികളിൽ എത്തിക്കുന്നതിനായി 23 യൂട്യൂബ് ചാനലുകളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. തത്സമയമായല്ലാതെ യൂട്യൂബ് ചാനലുകൾ വഴി വിദ്യാർഥികൾക്ക് എപ്പോഴും അവരുടെ പാഠഭാഗങ്ങൾ കേൾക്കാനും പഠിക്കാനും സൗകര്യമുണ്ടാകും. രണ്ടര ലക്ഷത്തിലധികം ഓൺലൈൻ ക്ലാസുകൾ ഇതിനായി ഒരുക്കും. 5,25,000 അധ്യാപകരും സ്കൂൾ പ്രിൻസിപ്പൽമാരും മറ്റു ജീവനക്കാരും 'മദ്റസതീ' എന്ന ഓൺലൈൻ ക്ലാസ് സംവിധാനത്തിൽ പ്രവർത്തിക്കും. ഓൺലൈൻ പോർട്ടൽ തുറന്നാൽ ആദ്യം ദേശീയഗാനം കേൾക്കുകയാണ് ചെയ്യേണ്ടതെന്നും അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.