'നജ' പ്രവാസി വനിതകളുടെ അതിജീവന കഥ
text_fieldsറിയാദ്: സൗദിയില്‍ ആദ്യമായി ചിത്രീകരിക്കുന്ന വാണിജ്യ സിനിമ 'നജ'യ്ക്ക് തുടക്കം. പ്രവാസി മാധ്യമപ്രവര്‍ത്തകൻ ഷംനാദ് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന നജയുടെ ടൈറ്റില്‍ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ നടന്നു. പ്രവാസി ചലച്ചിത്ര പ്രവര്‍ത്തകരുൾപ്പെടെ പങ്കെടുത്ത ചടങ്ങില്‍ സംവിധായകന്‍ മോഹന്‍ നിലവിളക്ക് കൊളുത്തി.
ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടർ ബേബി മാത്യു സോമതീരം നിർവഹിച്ചു. നിർമാതാവ് സൗദ ഷെറീഫ് ഏറ്റുവാങ്ങി. സംഗീതസംവിധായകൻ ജെറി അമൽ ദേവ് ഗാനങ്ങൾ പുറത്തിറക്കി. ഷംസുദീൻ കുഞ്ഞ്, അബ്ദുൽ ജബ്ബാർ, ഷാനവാസ് മുനമ്പത്ത്, മജീദ് മൈത്രി, ഗഫൂർ മുനമ്പത്ത്, ഷിബു മാത്യൂ, നൗഷാദ് ആലുവ തുടങ്ങിയവർ സംസാരിച്ചു. മണലാരണ്യത്തിലെ ദുരിതപര്‍വങ്ങള്‍ ആത്മസ്ഥൈര്യത്തോടെ അതിജീവിച്ച മൂന്നു മലയാളി വനിതകളുടെ ജീവിതപോരാട്ടത്തിന്റെ കഥയാണ് നജ. സൗദി അറേബ്യയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ചിത്രം കേരളത്തിന്റെ പ്രകൃതിലാവണ്യവും അറേബ്യയുടെ മാറുന്ന മുഖവും അവതരിപ്പിക്കുന്നു. മാഗ്നം ഓപസ് മീഡിയയുടെ ബാനറിൽ നിർമിക്കുന്ന നജയിൽ പുതുമുഖങ്ങൾക്കൊപ്പം പ്രമുഖതാരങ്ങളും വേഷമിടുന്നു.
ജോയി മാത്യൂ, നിയാസ്, മുജീബ്, റിയാസ് നർമകല, അൻഷാദ്, ഷിഹാബ് കൊട്ടുകാട്, ഷെഫീഖ്, സുരേഷ് ശങ്കർ, ഷിബു മാത്യൂ, മജീദ് ചിങ്ങോലി, അംബിക, ദേവി അജിത്ത്, ശിവാനി, ശബാന അൻഷാദ്, നിദ ജയിഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ രണ്ടു ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകനായ ബാബു വെളപ്പായ എഴുതി ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായിക ശ്രേയ.എസ്.അജിത് ചിട്ടപ്പെടുത്തിയ ഗാനം സിതാര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്.കെ.സി. അഭിലാഷ് രചനയും സത്യജിത് സീബുൾ സംഗീവും നിർവഹിച്ച മറ്റൊരു ഗാനം പ്രവാസി ഗായിക ഷബാന അൻഷാദും സത്യജിത്തും ചേർന്നും പാടിയിരിക്കുന്നു.
രാജേഷ്ഗോപാൽ, രാജേഷ് പീറ്റർ എന്നിവർ കാമറയും അൻഷാദ് ഫിലിം ക്രാഫ്റ്റ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ അണിയറയിൽ നിസാർ പള്ളിക്കശ്ശേരിൽ, സാദിഖ് കരുനാഗപ്പള്ളി, റഹ്മാൻ മുനമ്പത്ത്, ജോസ് കടമ്പനാട്, ഉണ്ണി വിജയമോഹന്‍, ബെവിന്‍ സാം, മനോഹരന്‍ അപ്പുകുട്ടന്‍, വിഷ്ണു വീ ഫ്രീക്ക്, സക്കീര്‍ ഷാലിമാര്‍, സന്തോഷ് ലക്‌സ്മാന്‍, എ.എസ്. ദിനേശ് എന്നിവരും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.