നജീബ് മൗലവിക്ക് ഐ.സി.എസ് സ്വീകരണം നൽകി
text_fieldsജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ട്രറിയും വണ്ടൂർ സംയുക്ത മഹല്ല് ഖാദിയുമായ എ. നജീബ് മൗലവിക്ക് ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി നേതാക്കളും പ്രവർത്തകരും ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി. എസ്.വൈ.എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ, ജി.എം. ഫുർഖാനി പാണെ മാംഗ്ലൂർ, സക്കീർ ഹുസൈൻ വണ്ടൂർ, അശ്റഫ് വഹബി അയനിക്കോട്, അബൂബക്കർ വഹബി തുവ്വക്കാട്, ബാസിത്വ് വഹബി മഞ്ചേരി, ശാക്കിർ വഹബി ആമയൂർ, മഅ്റൂഫ് വഹബി വണ്ടൂർ, സുഹൈൽ വഹബി വളരാട് തുടങ്ങി നിരവധി പ്രവർത്തകരും നേതാക്കളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
വെള്ളിയാഴ്ച മക്കയിൽ നടക്കുന്ന ഐ.സി.എസ് നാഷനൽ കൺവെൻഷനിൽ നജീബ് മൗലവി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി, അഡ്വ. ഹുസൈൻ കോയ തങ്ങൾ വണ്ടൂർ, കരീം വഹബി ഉഗ്രപുരം, ശബീർ വഹബി മമ്പാട്, കുഞ്ഞിമുഹമ്മദ് വഹബി വീതനശ്ശേരി തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.