നജ്റാന് സിറ്റി ഫ്ലവർ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും
text_fieldsറിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ നജ്റാന് ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിങ് അബ്ദുല്‍ അസീസ് റോഡില്‍ കിങ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍.
കഴിഞ്ഞയാഴ്ച യാംബുവില്‍ സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടെ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുന്ന രണ്ടാമത്തെ സ്റ്റോറാണ് നജ്റാനിലേതെന്ന് മാനേജ്മെന്റ് അറിയിച്ചു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന നജ്റാനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയൊരു ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുള്ള ഉൽപന്നങ്ങളുടെ ശേഖരവുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
അതിപുരാതന നാഗരികതയും വിവിധ ഗോത്രവിഭാഗങ്ങളും ധാരാളമുള്ള നജ്റാനിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യമായ ഉൽപന്നങ്ങൾ ഒരു കുടക്കീഴില് ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പർച്ചേസ് വൗച്ചര്‍ സൗജന്യമായി ലഭിക്കും.
100 റിയാലിന് പർച്ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗച്ചര്‍ നേടാന്‍ അവസരം. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ഡിപ്പാർട്മെന്റുകളില്‍ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യ സൗന്ദര്യവര്‍ധക ഉൽപന്നങ്ങൾ, ഫാഷന്‍ ജ്വല്ലറി, ഇലക്ട്രോണിക്സ്, മെന്സ്വെയര്, കിഡ്സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്ഹോള്‍ഡ്സ്, സ്റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്സ്, ഹോം ലിനന്‍, ബാഗ്സ്, ലഗേജ്, വാച്ചുകള്‍, ടോയ്സ് എന്നിവക്കുപുറമെ സ്വീറ്റ്സ്, ചോക്ലറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ടോയ്സ് എന്നിവക്കുപുറമെ സ്വീറ്റ്സ്, ചോക്ലറ്റ്, ബേക്കറി, പഴവര്‍ഗങ്ങള്‍, ഡ്രൈ ഫുഡ് തുടങ്ങി വിവിധ ഡിപ്പാര്‍ട്മെന്റുകളിലായി 20,000ത്തിലധികം ഉൽപന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകതയെന്നും അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.