നമ്മൾ ചാവക്കാട്ടുകാർ ‘നമ്മളോത്സവം 2024' സംഘടിപ്പിച്ചു
text_fieldsറിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിച്ച "നമ്മളോത്സവം 2024" വിപുലമായി ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18 ലെ യാനബി ഇസ്തിറാഹയിയിലാണ് ചവക്കാട്ടുകാരും, കുടുംബാംഗങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത സദസ്സിലാണ് പരിപാടികൾ അങ്ങേറിയത്. ഷാജഹാൻ ചാവക്കാടിന്റെ ആമുഖ പ്രഭാഷണം നടത്തി. ഫൈസൽ തറയിൽ ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കൽ അറക്കൽ അധ്യക്ഷത വഹിച്ചു. ഫായിസ് ബീരാൻ, ഫാറൂഖ് കുഴിങ്ങര ഫെർമിസ് മടത്തൊടിയിൽ, സുരേഷ് വലിയ പറമ്പിൽ, സിറാജുദ്ധീൻ ഓവുങ്ങൽ, ഫവാദ് കറുകമാട്, മനാഫ് പാടൂർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിൽ നടത്തിയ ചിത്ര രചനാ മത്സരങ്ങളിൽ ഇസ്മാ ഫാറൂഖ്, സയ്യിദ് നമാൻ, മനാൽ നൗഫൽ എന്നിവർ ഒന്നാം സ്ഥാനവും മുഹ്സിന സിറാജ്, ഇഫ്ഫ ജലീൽ, അയിഷ ആരിഫ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റിയാദിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ 45 വർഷത്തോളം പ്രവാസയിരുന്ന പി.എം. ജലാലുദ്ധീൻ പാവറട്ടിയെ ചടങ്ങിൽ ആദരിച്ചു. ഉപരി പഠനത്തിനായി പോകുന്ന അസ്സ ഫായിസിന് യാത്രയയപ്പ് നൽകി. ഭാഗ്യശാലിക്കുള്ള 50 ക്യു.എൽ.ഇ.ഡി ടെലിവിഷൻ ഒന്നാം സമ്മാനത്തിന് അർഹയായ ജമീലക്കുവേണ്ടി കബീർ വൈലത്തൂരിൽനിന്ന് ആരിഫ് വൈശ്യം വീട്ടിൽ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് ഉപഹാരവും ചിത്ര രചനാ മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. നമ്മൾ ചാവക്കാട്ടുകാരുടെ മക്കൾ അവതരിപ്പിച്ച നൃത്തം, സംഘ നൃത്തങ്ങൾ, മെഹർ ടീം ഒരുക്കിയ ഒപ്പന, അറബിക് ഡാൻസ് തുടങ്ങി കാണികളുടെ മനംകുളിർക്കുന്ന ഒട്ടനവധി പരിപാടികൾ അരങ്ങേറി. ജലീൽ കൊച്ചിൻ, അൽത്താഫ് തുടങ്ങിയവർ നയിച്ച ഗാനമേള ആഘോഷത്തിന് കൊഴുപ്പേകി. കെ.പി. സുബൈർ ഒരുമനയൂർ, പി.എ. ഷെഫീർ, പ്രകാശ് താമരയൂർ, സലിം അകലാട്, മൊയ്തീൻ പാലക്കൽ, ഖയ്യൂം മൂന്നാം കല്ല്, സലിം പാവറട്ടി, അലി പുത്താട്ടിൽ, നൗഫൽ തങ്ങൾ, ഫിറോസ് കോളനിപ്പടി, ഹാറൂൺ അഞ്ചങ്ങാടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. യൂനുസ് പടുങ്ങൽ സ്വാഗതവും സയ്യിദ് ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.