സൽമാൻ രാജാവും നരേന്ദ്രമോദിയും ടെലിഫോൺ സംഭാഷണം നടത്തി
text_fieldsറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെലിഫോൺ സംഭാഷണം നടത്തി. ജി20 ഉച്ചകോടി നടക്കുന്നതിെൻറ പശ്ചാതലത്തിലാണ് ഇരു നേതാക്കളും ടെലിഫോൺ സംഭാഷണം നടത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങളെ സംബന്ധിച്ചും കോവിഡ് ലോക സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും ആ പ്രതിസന്ധി ലഘൂകരിക്കുന്നതിനെ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. കോവിഡ് ഉണ്ടാക്കിയ ലോക സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്നതാകും ജി20 ഉച്ചേകാടിയിൽ പ്രധാനമായും ചർച്ച ചെയ്യുക എന്ന് സൗദി ഭരണാധികാരി ചർച്ചയിൽ ഊന്നി പറഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ മുന്നേറ്റം തുടരുന്ന ജി20 കൂട്ടായ്മക്കും അതിെൻറ ഇൗ വർഷത്തെ ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന സൗദി അറബ്യേക്കും പ്രധാനമന്ത്രി മോദി അഭിനന്ദനവും നന്ദിയും അറിയിച്ചു.
കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിെൻറ മേഖലകളെ കുറിച്ചും ചർച്ച ചെയ്യുകയുണ്ടായി. ഈ മേഖലകളെ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നും വിവിധ സാഹചര്യങ്ങളിൽ പരസ്പരം യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇരു നേതാക്കളും സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സൗദി ഭരണാധികാരി അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോൺ സംഭാഷണങ്ങൾ നടത്തുകയും സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.