നർഗീസ് ബീഗത്തെ പ്ലീസ് ഇന്ത്യ ആദരിച്ചു
text_fieldsറിയാദ്: സൗദിയിൽ എത്തിയ കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകയും ആരോഗ്യ പ്രവർത്തകയുമായ നർഗീസ് ബീഗത്തെ പ്ലീസ് ഇന്ത്യ റിയാദിൽ ആദരിച്ചു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലീസ് ഇന്ത്യയുടെ സൗദിയിലെ നിയമവിഭാഗം തലവൻ അഡ്വ. അബ്ദുല്ല മിസ്‌ഫർ അൽദോസരി മുഖ്യാതിഥിയായിരുന്നു. ഡോ. അഷ്റഫ് അലി, സൗദി സാമൂഹിക പ്രവർത്തക സാറാ അൽഖഹ്താനി, സബീന എം. സാലി, സത്താർ കായംകുളം, സിദ്ദീഖ് തൂവൂർ, മുജീബ് കായംകുളം എന്നിവർ സംസാരിച്ചു. അൻഷാദ് കരുനാഗപ്പള്ളി, അഷ്റഫ് മണ്ണാർക്കാട്, റബീഷ് കോക്കല്ലൂർ, ഷബീർ മോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ റിയാദിലെ വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്ത് നിരവധിപേരെ പരിപാടിയിൽ ആദരിച്ചു. നിരാശ്രയർക്ക് ആശ്രയമായി മാറുമ്പോൾ ഉണ്ടാകുന്ന ലഹരിയാണ് ഏറ്റവും വലിയ ജീവിതാഹ്ലാദമെന്ന് ആദരവ് ഏറ്റുവാങ്ങി നർഗീസ് ബീഗം പറഞ്ഞു. ഷമീം നരിക്കുനി സ്വാഗതവും ഹിബ അബ്ദുൽസലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.