നാസർ കൊപ്പാറക്ക് തനിമ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നാസർ കൊപ്പാറക്ക് തനിമ ദല്ല ഏരിയയുടെ ഉപഹാരം ഏരിയ പ്രസിഡൻറ് സി.പി. അൻവർ സാദത്ത്
നൽകുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കായംകുളം സ്വദേശി നാസർ കൊപ്പാറക്ക് തനിമ സാംസ്കാരിക വേദി ദല്ല ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 37 വർഷം റിയാദിൽ ജോലി ചെയ്ത് മത, രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് നാസർ കൊപ്പാറ നാട്ടിലേക്ക് മടങ്ങുന്നത്. വെർച്വലായി നടന്ന യാത്രയയപ്പ് സംഗമത്തിൽ ഏരിയ പ്രസിഡൻറ് സി.പി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.
തനിമ നോർത്ത് സോൺ പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ, പ്രൊവിൻസ് സെക്രട്ടറി സദറുദ്ദീൻ കിഴ്ശേരി, സോൺ സെക്രട്ടറി നൗഷാദ് എടവനക്കാട്, മുസ്തഫ വളാഞ്ചേരി, ശംസുദ്ദീൻ പെരുമ്പിലാവ്, നസീർ നദ്വി, പരീദ് ഉമർ, അംജദ് അലി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സി.പി. അൻവർ സാദത്ത് ഉപഹാരം നാസർ കൊപ്പാറക്ക് കൈമാറി. മുസ്തഫ വളാഞ്ചേരി സ്വാഗതവും നാസർ കൊപ്പാറ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.