നാസർ എടവനക്കാടിനെ അനുമോദിച്ചു
text_fieldsദമ്മാം: കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല പ്രസിഡൻറ് നാസർ എടവനക്കാടിനെ ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി അനുമോദിച്ചു. ജില്ലാ കെ.എം.സി.സി മുഖ്യ രക്ഷാധികാരി സി.പി. മുഹമ്മദലി ഓടക്കാലി പൊന്നാടയണിയിച്ചു.
ജില്ല പ്രസിഡൻറ് സാദിഖ് കാദർ കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി വൈസ് ചെയർമാൻ ഷെരീഫ് ആലുവ, ജനറൽ സെക്രട്ടറി സെക്രട്ടറി ഷിബു കവലയിൽ, വൈസ് പ്രസിഡൻറ് ആസാദ് കലൂർ, ഓർഗനൈസിങ് സെക്രട്ടറി അജാസ് ഇസ്മാഈൽ, എക്സിക്യുട്ടീവ് മെമ്പർ റഫീഖ് പാലാരിവട്ടം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.