സന്നദ്ധ പ്രവർത്തനത്തിന് ദേശീയ പുരസ്കാരം
text_fieldsജിദ്ദ: സൗദിയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരം ഏർപ്പെടുത്തി. അവാർഡ് പദ്ധതി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉദ്ഘാടനം ചെയ്തു.
റിയാദിലെ മാനവ വിഭവശേഷി മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തനത്തിനുള്ള ദേശീയ സമിതിയിലെ വിവിധ സർക്കാൻ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു. സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, സന്നദ്ധ പ്രവർത്തനങ്ങൾക്ക് വ്യക്തികളെയും അനുബന്ധ മേഖലകളെയും പ്രചോദിപ്പിക്കുക, സമൂഹത്തിെൻറ ആവശ്യങ്ങൾ നിറവേറ്റുന്ന നൂതന സന്നദ്ധ സംരംഭങ്ങൾ രൂപകൽപന ചെയ്യുക എന്നതാണ് അവാർഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിര സന്നദ്ധപ്രവർത്തനത്തിെൻറ ആശയങ്ങളും പ്രയോഗങ്ങളും ഏകീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ഇൗ രംഗത്ത് കഴിവും പരിചയവുമുള്ള മേഖലകളെ സംയോജിപ്പിക്കുകയും ലക്ഷ്യങ്ങളാണ്.
പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ലാഭം ലക്ഷ്യമല്ലാത്ത സന്നദ്ധ സ്ഥാപനങ്ങൾ, ഉന്നത - അടിസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നീ ആറ് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് അവാർഡ് നൽകുക. ഒാരോ വിഭാഗത്തിെൻറയും പ്രവർത്തനവും പങ്കാളിത്തവും വെവ്വേറെ വിലയിരുത്താൻ ജൂറികൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സന്നദ്ധസേവനം 'വിഷൻ 2030'െൻറ പ്രധാന സ്തംഭമാണെന്ന് ഉദ്ഘാടന വേളയിൽ മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.
സമൂഹങ്ങളിൽ പുരോഗമനവും വികസനവും സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ പ്രധാനവും സജീവവുമായ ഘടകമാണ് സന്നദ്ധ സേവനം.
ആഗോള സുസ്ഥിര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ 2030 അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തന സംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള പ്രചോദനാത്മക ശ്രമങ്ങളിലൊന്നാണ് സന്നദ്ധ പ്രവർത്തന പുരസ്കാരമെന്നും മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.