ദേശീയ ദിനാഘോഷം: രക്തദാനം നടത്തിയവർക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ ആദരം
text_fieldsമക്ക: 91ാമത് ദേശീയ ദിനാഘോഷ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്കയിലെ രണ്ടു പ്രമുഖ ആശുപത്രികളിൽ രക്തദാനം നടത്തിയവരെ ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും കിങ് ഫൈസൽ ആശുപത്രിയിലുമാണ് സോഷ്യൽ ഫോറത്തിെൻറ നേതൃത്വത്തിൽ വനിത വളൻറിയർമാരും മറ്റുള്ളവരും രക്തം ദാനം ചെയ്തത്. നൂറോളം പേരാണ് ക്യാമ്പിൽ രക്തദാനത്തിന് സജ്ജരായത്. കിങ് ഫൈസൽ ആശുപത്രിയിലെ ലബോറട്ടറി ആൻഡ് ബ്ലഡ് ബാങ്ക് ഡയറക്ർ ഫായിസ് ബാഹുവൈരിദിൽനിന്നും സോഷ്യൽ ഫോറം മക്ക ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ്, ഭാരവാഹികളായ അബ്ദുൽ സലാം മിർസ, സ്വാലിഹ് ചങ്ങനാശ്ശേരി എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കിങ് അബ്ദുൽ അസീസ് ആശുപത്രി ബ്ലഡ് ബാങ്ക് സൂപ്പർവൈസർ റാനി അൽ നബാത്തിയിൽനിന്നും സോഷ്യൽ ഫോറം മക്ക ബ്ലോക്ക് സെക്രട്ടറി ശരീഫ് കുഞ്ഞു കോട്ടയം, ഭാരവാഹികളായ സാദത്ത് അലി മോങ്ങം, ജാഫർ ചാവക്കാട് എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോവിഡ് വ്യാപനം രൂക്ഷമായ കാലത്ത് മക്കയിലെ വിവിധ ആശുപത്രികളിൽ അവിശ്രമം സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരെ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചിരുന്നു. അതിെൻറ ഭാഗമായി മക്ക അൽ-നൂർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഷഹന ഷാജുദ്ദീന് ഫോറം മെഡിക്കൽ കോഓഡിനേറ്റർ സ്വാലിഹ് ചങ്ങനാശ്ശേരി ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.