Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു അ​ൽ​മ​നാ​ർ...

യാം​ബു അ​ൽ​മ​നാ​ർ സ്കൂ​ളി​ൽ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Saudi National Day 2023 Celebration
cancel
camera_alt

അ​ൽ മ​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ നടന്ന സൗ​ദി ദേ​ശീ​യ​ദി​നം

ആ​ഘോ​ഷ പ​രി​പാ​ടി​കളിൽനിന്ന്

യാം​ബു: അ​ൽ മ​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ്‌​കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ധ്യാ​പ​ക​ൻ ശി​ഹാ​ബു​ദ്ദീ​ൻ പാ​ലോ​ളി, വി​ദ്യാ​ർ​ഥി​ക​ളാ​യ ലു​ഖ്മാ​ൻ അ​ഹ്‌​മ​ദ്‌, അ​ബ്ദു​ൽ മു​ഈ​സ്, അ​ബ്ദു​ല്ല അ​ഖീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് അ​ഫ്ഫാ​ൻ, ശ​യാ​ൻ ഖാ​ൻ, അ​യ്മ​ൻ ശൈ​ഖ്, കാ​ണി​ഷ് വേ​ള​ൻ, മു​ഹ​മ്മ​ദ് റി​ഹാ​ൻ, അ​ഹ്മ​ദ് സാ​ബി​ർ, ത​ൽ​ഹ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രൂ​പ്പു​ക​ൾ ന​ട​ത്തി​യ സൗ​ദി ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സൗ​ദി​യെ​ക്കു​റി​ച്ചു​ള്ള ക്വി​സ് എ​ന്നി​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക്ക് പൊ​ലി​മ ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി​മോ​ൻ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

സ്‌​കൂ​ൾ ഹെ​ഡ് ബോ​യ് ഓ​സ്റ്റി​ൻ ബി​ജു സ്വാ​ഗ​ത​വും വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ മു​സ്ത​ഫ അ​ഹ്‌​മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു. ബോ​യ്സ് സെ​ക്ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ മു​സാ​ഹി​ദ് ഖാ​ലി​ദ് അ​ൽ റ​ഫാ​ഇ, സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ് മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ അ​സീ​സ്, അ​നീ​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഖു​ലൂ​ദ് അ​ൽ അ​ഹ് മ​ദി, ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഫാ​ഇ​സ, ആ​ഇ​ഷ ഉ​ബൈ​ദ് അ​ബ്ദു​ല്ല അ​ൽ ഹ​ർ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ൽ​ഹ ബി​ൻ ന​വാ​സ്, ജു​വൈ​രി​യ ഖാ​ൻ, മീ​ര മ​ഹ്മൂ​ദ് ഹം​ദി, സ​ന അ​ബ്ദു​ൽ ഖു​ദ്ദൂ​സ്, സ​പ്ന അ​ഹ്മ​ദ്, മ​നാ​ഹ​ൽ ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, ഫ്ലാ​ഷ് മോ​ബ് തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySaudi ArabiaYambu Almanar School
News Summary - National Day declared at Yambu Almanar School
Next Story