മണ്ണും വിണ്ണും ഹരിതാഭമാക്കി ദേശീയ ദിനാഘോഷം
text_fieldsജിദ്ദ: വൈവിധ്യവും വർണാഭവുമായ പരിപാടികളോടെ സൗദി അറേബ്യ 91ാമത് ദേശീയദിനം ആഘോഷിച്ചു. രാജ്യം കൈവരിച്ച നേട്ടങ്ങളിലും വികസനങ്ങളിലും അഭിമാനം പൂണ്ടും പിന്നിട്ട പാതകളെയും ചരിത്രത്തെയും സ്മരിച്ചും പ്രദർശിപ്പിച്ചും പ്രശോഭമായ ഭാവിയെ പ്രതീക്ഷിച്ചുമാണ് ആഘോഷം കൊണ്ടാടിയത്.
ദേശീയദിനത്തോടനുബന്ധിച്ച് കൂടുതൽ പുരോഗതിയും വികസനവും ക്ഷേൈമശ്വര്യങ്ങളും നേർന്ന് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസ സന്ദേശങ്ങൾ അയച്ചു. സൗദി വിനോദ അതോറിറ്റിയും അതത് മേഖല ഗവർണറേറ്റുകളും മുനിസിപ്പാലിറ്റികളും വിവിധ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സെപ്റ്റംബർ 20 ന് തുടങ്ങിയ ആഘോഷപരിപാടി രണ്ടു നാൾ കൂടി നീണ്ടുനിൽക്കും. ദേശീയദിനത്തോടനുബന്ധിച്ച് സൗദി എയർലൈൻസ്, സൗദി റെയിൽവേ, പ്രമുഖ കച്ചവടസ്ഥാപനങ്ങൾ പ്രത്യേക ഇളവുകളും ഒാഫറുകളും ഏർപ്പെടുത്തി. തലസ്ഥാന നഗരമായ റിയാദിലാണ് പ്രധാന പരിപാടികൾ അരങ്ങേറിയത്. വ്യാഴാഴ്ച വൈകീട്ട് നടന്ന വ്യോമാഭ്യാസപ്രകടനങ്ങളും കരസേനയുടെയും നാഷനൽ ഗാർഡിെൻറയും പരേഡുകളും ദേശീയദിനാഘോഷങ്ങൾക്ക് പൊലിമയേകി. വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും മാനത്ത് വർണവിസ്മയം തീർത്തത് സ്വദേശികളിലും വിദേശികളിലും ആവേശവും കൗതുകവുമുളവാക്കി. പരിപാടികൾ സൗദി ടെലിവിഷൻ തത്സമയം ജനങ്ങളിലെത്തിച്ചു.
പ്രമുഖ ഗായകരുടെ പങ്കാളിത്തത്തോടെയുള്ള സംഗീത കച്ചേരികൾ, നാടകങ്ങൾ, പൈതൃക പരിപാടികൾ, ചിത്രപ്രദർശനങ്ങൾ, പെയിൻറിങ്, സൈക്കിൾ സവാരി, മരം നടൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. രാജ്യത്തെ പ്രധാന 14 നഗരങ്ങളിൽ വെടിക്കെട്ടും ഒരുക്കിയിരുന്നു. പൊതു അവധിയായതിനാൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് വെടിക്കെട്ട് കാണാനെത്തിയത്. പ്രധാന മ്യൂസിയങ്ങളും പൊതുജനങ്ങൾക്കായി തുറന്നിട്ടിരുന്നു.
• പ്രധാന വേദിയായി ദറഇയ ചരിത്രമേഖല
റിയാദ്: ദേശീയദിനാഘോഷത്തിെൻറ പ്രധാനവേദിയായി റിയാദിലെ ചരിത്ര മേഖലയായ ദറഇയ. വർണശബളമായ വിവിധ പരിപാടികൾക്കാണ് രാജ്യത്തിെൻറ ചരിത്രം ഉറങ്ങിക്കിടക്കുന്ന സംരക്ഷിത പൗരാണിക നഗരമായ ദറഇയ സാക്ഷ്യംവഹിച്ചത്.
ആഭ്യന്തര മന്ത്രാലയം, സൗദി കാമൽ ക്ലബ്, സൗദി നാവികസേന എന്നിവയുമായി സഹകരിച്ച് ദറഇയ ഗേറ്റ് വികസന അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശീയ മോേട്ടാർ സൈക്കിൾ ഫെഡറേഷെൻറ ഘോഷയാത്ര, ഒട്ടകയോട്ടം, കുതിരയോട്ടം, സൽവ കൊട്ടാരത്തിെൻറ ചുവരുകളിൽ രാജ്യത്തിനുവേണ്ട ജീവൻ അർപ്പിച്ച ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷഭടന്മാരുടെ ചിത്രപ്രദർശനം, നാടൻ കലാപ്രകടനങ്ങൾ, വെടിക്കെട്ട് എന്നിവ പരിപാടികളിലുൾപ്പെടും. നിരവധി പേരാണ് പരിപാടികൾ കാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.