ദേശീയദിനം: സൗദിക്ക് സ്‌നേഹാദരവുമായി മലയാളി കലാകാരന്മാർ
text_fieldsബുറൈദ: ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കിയ 'യാ സൽമാൻ' സംഗീത ആൽബം പുറത്തിറക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ കരുത്തുറ്റ ഭരണനേതൃത്വത്തിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് സംഗീത ആൽബം ആരംഭിക്കുന്നത്. സമൃദ്ധിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ട സൗദി അറേബ്യയുടെ വിജയഗാഥയാണ് സംഗീത ആൽബത്തിെൻറ ഇതിവൃത്തം. സൗദിയിലെ പ്രമുഖ ടിക് ടോക് കലാകാരന്മാരും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഗായകർ സിഫ്‌റാൻ നിസാം, നിസാം തളിപ്പറമ്പ്, മെഹറുന്നീസ നിസാം, നൂറിൻ നിസാം എന്നിവർ ഒന്നിക്കുന്ന ഈ ആൽബം സൗദിയിലും നാട്ടിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. കെ.വി.എം. മൻസൂർ പോട്ടൂർ രചന നിർവഹിച്ച ആൽബം മാധ്യമപ്രവർത്തകനും അൽ ഖസീം മീഡിയ ഫോറം ട്രഷററുമായ മിദ്ലാജ് വലിയന്നൂരാണ് സംവിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.