ഹരിത കാന്തിയിൽ ദേശീയദിനാഘോഷത്തിനൊരുങ്ങി രാജ്യം
text_fieldsറിയാദ്: രാജ്യം സ്ഥാപിതമായതിെൻറ 87ാം വാർഷിക ദിനം ഹരിത കാന്തിയിൽ ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. ദേശീയ ദിനം ശനിയാഴ്ചയാണെങ്കിലും ആഘോഷം വ്യാഴാഴ്ച വൈകീേട്ടാടെ ആരംഭിച്ചു. ഞായറാഴ്ച രാത്രി വരെ നീളും. ഇതാദ്യമായി ആഘോഷപരിപാടികളിൽ പെങ്കടുക്കാൻ സ്ത്രീകളെയും ക്ഷണിച്ച് സാംസ്കാരിക മന്ത്രാലയം പുതിയ ചരിത്രവും കുറിച്ചു.
റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ ഫുട്ബാൾ സ്റ്റേഡിയത്തിലും കിങ് ഫഹദ് കൾച്ചറൽ സെൻററിലും ജിദ്ദ, ദമ്മാം നഗരങ്ങളിലടക്കം നടക്കുന്ന ഒദ്യോഗികാഘോഷ പരിപാടികളിലെല്ലാം പെങ്കടുക്കാനും സ്ത്രീകളുൾപ്പെടെ കുടുംബങ്ങൾക്കും വിദേശികൾക്കും ബാച്ചിലേഴ്സിനും ക്ഷണമുണ്ട്. മുൻകാലങ്ങളിൽ ദേശീയദിനാഘോഷ പരിപാടികളിൽ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മുതൽ ഇൗ നയത്തിൽ മാറ്റം വരുത്തുകയാണ്. സാംസ്കാരിക മന്ത്രാലയം തുറന്ന ക്ഷണമാണ് രാജ്യത്തെ മുഴുവനാളുകൾക്കും നൽകിയിരിക്കുന്നത്. 40,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിനുള്ളിൽ കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ഇരിപ്പിടങ്ങൾ വെവ്വേറെയായി തിരിക്കും.
രാജ്യത്തിെൻറ സമഗ്ര സാമ്പത്തിക, സാമൂഹിക പരിഷ്കരണ പദ്ധതിയായ ‘വിഷൻ 2030’െൻറ ഭാഗമായാണ് പൊതു ആഘോഷ പരിപാടികളിൽ സ്ത്രീജനങ്ങൾക്കും പെങ്കടുക്കാൻ അനുമതി നൽകുന്ന ഇൗ നയംമാറ്റമെന്നും ഒൗദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇൗ വർഷം ജൂലൈയിൽ വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ തലങ്ങളിലെ കായിക മത്സരങ്ങളിൽ പെങ്കടുക്കാൻ പെൺകുട്ടികൾക്ക് അനുമതി നൽകിയിരുന്നു. ജനറൽ ഇൗവൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്ത് 17 നഗരങ്ങളിലായി മൊത്തം 27 ആഘോഷ പരിപാടികളാണ് നടക്കുക. റിയാദ്, ദറഇയ, ജിദ്ദ, ദമ്മാം, അൽഖോബാർ, ജുബൈൽ, ഹുഫൂഫ്, ഹഫർ അൽബാതിൻ, ഹാഇൽ, തബൂക്ക്, ഉനൈസ, യാമ്പു, മദീന, സകാക, അബഹ, നജ്റാൻ, ജീസാൻ എന്നീ 17 നഗരങ്ങളിലാണ് ഒൗദ്യോഗിക ആഘോഷ പരിപാടികൾ. വിവിധ സർക്കാർ വകുപ്പുകൾ, ഷോപ്പിങ് മാളുകൾ, സ്‌കൂളുകൾ, യൂനിവേഴ്സിറ്റികൾ, സ്വകാര്യ കമ്പനികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളും ഉത്സവ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
റിയാദ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ നഗരങ്ങളും ചെറുപട്ടണങ്ങളും ദേശീയ പതാകയും തോരണങ്ങളും വൈദ്യുതി ദീപങ്ങളും കൊണ്ട് അലങ്കരിച്ച് ഹരിതാഭമായി കഴിഞ്ഞു. റിയാദിൽ വീടുകളിൽ പോലും അലങ്കാരങ്ങൾ നിറഞ്ഞുകഴിഞ്ഞു. ഗതാഗത മന്ത്രാലയം റോഡുകളും പാലങ്ങളും തുരങ്കളുടെ ഉൾഭാഗവുമെല്ലാം പച്ച ലൈറ്റുകൾ കൊണ്ടും പതാകയും തോരണങ്ങളും കൊണ്ട് ഹരിതകാന്തി വരുത്തിയിട്ടുണ്ട്.
ആകാശത്ത് നിറ വിസ്മയം തീര്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, സംഗീത നിശകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയാണ് ആേഘാഷങ്ങൾക്ക് പൊലിമയേറ്റുന്ന പ്രധാന പരിപാടികൾ. പൈതൃക നഗരമായ ദറഇയ്യയിൽ വ്യാഴാഴ്ച വൈകീട്ട് നാേലാടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഞായറാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 11 വരെയാണ് പരിപാടികൾ. സൗദി അറേബ്യയുടെ ചരിത്രവും ശ്രദ്ധേയമായ നേട്ടങ്ങളും ഉയർത്തിക്കാണിക്കുന്ന ദൃശ്യാവിഷ്കാര പരിപാടികളും നാടോടി നൃത്തമായ ‘അർദ’യും റിയാദിൽ മാത്രം എട്ടിലേറെ വേദികളിൽ അരങ്ങേറും.
ദറഇയയിലെ വാദി ഹനീഫയിൽ വൈകീട്ട് 4.30 മുതൽ സൈക്കിൾ മാരത്തോൺ, വെള്ളി മുതൽ തിങ്കൾ വരെ കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദ പരിപാടികൾ, ഞായർ തിങ്കൾ ദിവസങ്ങളിൽ കിങ് ഫഹദ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിന് ആധുനിക സാങ്കേതിക വിദ്യയിൽ വിടരുന്ന അറേബ്യൻ ഉപദ്വീപിെൻറ ചരിത്രത്തെ കുറിച്ചുള്ള സംഗീത നൃത്താവിഷ്കാരം, ദറഇയയിൽ ഞായറാഴ്ച രാത്രി 9.15 മുതൽ 9.45 വരെ വെടിക്കെട്ട്. ഞായറാഴ്ച രാത്രി എട്ട് മുതൽ 12 വരെ വിസ്മയ സമ്മാന പരിപാടിയായ ‘സർപ്രൈസ് ബോക്സ്’. നൂറുകണക്കിന് വാണിജ്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ചെറുതും വലുതുമായി ഒട്ടനവധി സമ്മാനങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. റിയാദിെൻറ അടയാള ഗോപുരമായ കിങ്‌ഡം ടവർ ലേസർ ലൈറ്റിങ് സംവിധാനത്തിലൂടെ പച്ചയണിഞ്ഞ് തിളങ്ങും.
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികൾക്ക് ആദരവ് അർപ്പിച്ച് റിയാദ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ പ്രത്യേക പരിപാടി നടക്കും. രക്തസാക്ഷികളുടെ കുടുംബങ്ങൾ അതിഥികളാവും. റിയാദ് തഹ്‌ലിയ തെരുവിൽ 25,000 പേർക്ക് ഒരേ സമയം വീക്ഷിക്കാനാവുന്ന രീതിയിൽ പരേഡും ഫാഷൻ ഷോയും നടക്കും. പുറമെ നഗര സഭയുടെ കീഴിൽ പ്രധാന വേദികളിലെല്ലാം കവിയരങ്ങ്, സംഗീത പരിപാടികൾ, പാരമ്പര്യ നൃത്തം, കുട്ടികൾക്കായി പ്രസംഗം, കവിത ചൊല്ലൽ, ചിത്ര രചന തുടങ്ങിയ പരിപാടികൾ എല്ലാം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.