Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യമെങ്ങും വർണാഭമായ...

രാജ്യമെങ്ങും വർണാഭമായ ദേശീയദിനാഘോഷം

text_fields
bookmark_border
രാജ്യമെങ്ങും വർണാഭമായ ദേശീയദിനാഘോഷം
cancel
camera_alt?????????? ??????

ജിദ്ദ: സൗദി അറേബ്യയുടെ 87^ാമത്​ ദേശീയദിനം  രാജ്യമെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  രാഷ്​ട്രം നിലവിൽ വന്ന ശേഷം പിന്നിട്ട വഴികളും നേടിയ വിജയങ്ങളും പുരോഗതിയും അയവിറക്കിയായിരുന്നു ആ​േ​ഘാഷപരിപാടികൾ​​. പട്ടണങ്ങളും ഗ്രാമങ്ങളും പച്ച പുതച്ച്​ വർണാഭമായ പരിപാടികളോടെ ആഘോഷങ്ങളിൽ മുഴുകി. മുനിസിപ്പാലിറ്റികൾക്ക്​ കീഴിൽ റോഡുകളും പാലങ്ങളും ഉല്ലാസ കേന്ദ്രങ്ങളും പ്രധാനകവലകളും അലങ്കരിച്ചിരുന്നു. 
മേഖല ഗവർണർമാർ, മന്ത്രിമാർ, സൈനിക മേധാവികൾ, വിവിധ വകുപ്പ്​ അധ്യക്ഷന്മാർ, സ്​ഥാപന ​മേധാവികൾ ദേശീയ ദിനസന്ദേശത്തിൽ രാജ്യം നേടിയ പുരോഗതി അനുസ്​മരിച്ചു. കൂടുതൽ ഉയരങ്ങളിലേക്ക്​ കുതിക്കാനും ക്ഷേമവും ​​െഎശ്യര്വവും സമാധാനവും സുരക്ഷയും സ്​ഥിരതയും രാജ്യത്ത്​ എന്നും നിലനിൽക്ക​െട്ടയെന്നും അവർ ആശംസിച്ചു. 

വിവിധ രാഷ്​​ട്ര നേതാക്കൾ സൽമാൻ രാജാവിന്​ ആശംസകൾ  നേർന്നു. സൗദിയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയ​തന്ത്ര പ്രതിനിധികളും ​ ദേശീയ ദിനത്തിന്​ ആശംസകൾ നേർന്നു.  ലോകസമാധാനത്തിനും  ദുരിതബാധിതർക്ക്​ സഹായങ്ങൾ എത്തിക്കുന്നതിലും സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പലരും എടുത്തുപറഞ്ഞു. വിദേശ രാജ്യങ്ങളിലെ സൗദി എംബസികളിലും ദേശീയദിനം ആഘോഷിച്ചു. സൗദി വാർത്താ സാംസ്​കാരിക വകുപ്പി​​െൻറ കീഴിൽ ഒരോ മേഖലയിലും വൈവിധ്യമാർന്ന മൽസര പരിപാടികളാണ്​ സംഘടിപ്പിച്ചത്​. 

വിദ്യാഭ്യാസം, മുനിസിപ്പൽ മന്ത്രാലയം, ടൂറിസം എന്നിവക്ക്​ കീഴിൽ​  കലാ വൈജ്​ഞാനിക വിനോദ മത്സരങ്ങളാണ്​ ഒരുക്കിയത്​. ജനറൽ എൻറർടൈൻറ്​മ​െൻറ്​ ​അ​േതാറിറ്റിക്ക്​ കീഴിൽ 17 പട്ടണങ്ങളിലാണ്​  പരിപാടികൾ ഒരുക്കിയിരുന്നത്​. ചില മേഖലകളിൽ യാത്രക്കാർക്ക്​  കൊടികളും രാഷ്​​ട്രത്തി​​െൻറ ചിഹ്​നം രേഖപ്പെടുത്തിയ ഉപഹാരങ്ങളും  വിതരണം ചെയ്​തു. നജ്​റാനിന്​ പടിഞ്ഞാറ്​ ഭാഗത്തെ അൽഹിദ്​ൻ ഗ്രാമവാസികൾ നടത്തിയ ദേശീയ ദിനാഘോഷം വേറിട്ട കാ​ഴ്​ചയായി. രാഷ്​ട്ര സ്​ഥാപകൻ അബ്​ദുൽ അസീസ്​ രാജാവി​​െൻറ  പടയോട്ടത്തി​​െൻറ   പുനഃരാവിഷ്​കാരമായിരുന്നു അത്​.  കുതിരപ്പുറത്ത്​ സൗദി പതാകയും വഹിച്ചു  പ്രദേശവാസികൾ നടത്തിയ ആഘോഷ പരിപാടികൾ  പുതുമയും ആവേശവും നിറഞ്ഞതായി. അൽ ജൗഫ്​ മേഖലയിൽ നാല്​ ദിവസം നീണ്ട  പരിപാടികളാണ്​ ഒരുക്കിയത്. 

സൗദി ​ആരോഗ്യ മന്ത്രാലയം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ ‘എ​​െൻറ രക്​തം രാജ്യത്തിന്​’ എന്ന പേരിൽ രക്​തദാന കാമ്പയിൻ തുടങ്ങി. ദേശീയ ദിനത്തിൽ രക്​തദാനത്തിന്​ ആളുകളെ പ്രോത്​സാഹിപ്പിക്കുകയാണ്​ ലക്ഷ്യം. 127 രക്​തബാങ്കുകൾ   ഒരുക്കിയിട്ടുണ്ട്​. ഹാഇലിൽ ടൂറിസം വകുപ്പ്​ മൊബൈൽ ഫോ​േട്ടാ എക്​സിബിഷൻ സംഘടിപ്പിച്ചു. 

‘സൗദി വർണങ്ങളുടെ മൊബൈൽ പ്രദർശനം’ എന്ന പരിപാടി മേഖല ടൂറിസം വകുപ്പ്​ മേധാവി എൻജിനീയർ ഖാലിദ്​ അൽമദനി ഉദ്​ഘാടനം ചെയ്​തു. സ്വദേശികളോടൊപ്പം വിദേശികളും ദേശീയാഘോഷത്തിൽ പ​ങ്കുചേർന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭരണാധികാരികൾക്കും രാജ്യനിവാസികൾ ആശംസ സന്ദേശങ്ങൾ  കൈമാറി. ചിലയിടങ്ങളിൽ ശൂചീകരണ ജോലികളും രക്​തദാനവും നടത്തി. അൽഅഹ്​സയിലെ അൽഅഖീർ തീരം 100ഒാളം ഫിലി​ൈപ്പൻ സ്വദേശികൾ ചേർന്നു ശുചീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinational daygulf newsmalayalam news
News Summary - national day-saudi-gulf news
Next Story