സൗദി ദേശീയ ദിനം ആഘോഷിച്ചു
text_fieldsറാസല്‍ഖൈമ: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും വിപുലമായ പരിപാടികള്‍ തുടരുന്നു. മാളുകളിൽ വിലക്കിഴിവും സമ്മാനങ്ങളും നൽകിയപ്പോൾ ചിലയിടങ്ങളിൽ വെടിെക്കട്ടും കലാപരിപാടികളുമുണ്ടായി. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങുകള്‍ക്ക് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി നേതൃത്വം നല്കി.
പൊലീസ് ആസ്ഥാനത്ത് യു.എ.ഇ ദേശീയ പതാകയോടൊപ്പം സൗദി അറേബ്യയുടെ ദേശീയ പതാകയും സ്ഥാനം പിടിച്ചു. പൊലീസ് പട്രോള്‍ വാഹനങ്ങളും ഓഫീസുകളും സൗദിയുടെ ദേശീയ പതാകയുടെ വര്ണമണിഞ്ഞു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് അധികൃതര്‍ തങ്ങളുടെ സഹോദര രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. വിവിധ സ്കൂളുകളും സൗദി ദേശീയ ദിനാഘോഷത്തെ പിന്തുണ പരിപാടികള്‍ നടത്തി.
ഷാർജ: ഇന്ത്യാ ഇൻറർനാഷണൽ സ്കൂൾ ഷാർജ വിവിധ പരിപാടികളോടെ സൗദി ദേശീയദിനാചരണത്തിൽ പങ്കാളികളായി. സൗദി യു.എ.ഇ ബന്ധത്തിെൻറ ആഴം വ്യക്തമാക്കുന്ന വർണാഭ കലാപരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. 25 രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ ആഘോഷങ്ങൾക്ക് പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ അഡ്വ. അബ്ദുൽ കരിം തുടങ്ങിയവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.