ദേശീയദിനാഘോഷങ്ങൾക്ക് വർണാഭമായ തുടക്കം
text_fieldsജിദ്ദ: 89ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. സെപ്റ്റംബർ 23നാണ് ദേശീയദി നമെങ്കിലും ആഘോഷ പരിപാടികൾ കൂടുതൽ ഗംഭീരവും വിപുലമാക്കുന്നതിെൻറ ഭാഗമായി പതി വിലും നേരത്തേയാണ് ഇത്തവണ ദേശീയദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. വിവിധ മേഖലകളി ൽ തിങ്കൾ വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സൗദി എൻറർടൈൻമെൻറ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിൽ പല മേഖലകളിലും ആഘോഷ പരിപാടികൾക്ക് തുടക്കമായിട്ടുണ്ട്. തിങ്കളാഴ്ച വരെ നീളുന്ന ആഘോഷത്തിനിടയിൽ വിവിധ കലാ വിനോദ കായിക പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും വെടിക്കെട്ടുകളും അരങ്ങേറും.
ജിസാനിലെ വടക്ക് കോർണിഷിൽ ദേശീയ ദിനാഘോഷം പരിപാടികൾ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തിയത്. പരമ്പരാഗത കലാപരിപാടികൾ, വൃക്ഷത്തൈ നടൽ, പെയിൻറിങ്, കഥ പറയൽ, ചരിത്ര വിവരണം തുടങ്ങിയ വിവിധ പരിപാടികൾ ആദ്യ ദിവസം നടക്കുകയുണ്ടായി. അഞ്ചു ദിവസം നീളുന്ന പരിപാടികളുടെ നടത്തിപ്പിനായി സ്ത്രീകളും കുട്ടികളുമായി 170 ഒാളം പേർ രംഗത്തുണ്ട്. റിയാദ്, ജിദ്ദ, തബൂക്ക്, ദമ്മാം, അൽബാഹ, അറാർ, റാബിക്, മദീന എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ തുടങ്ങി.
ജിദ്ദയിൽ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ്, കോർണിഷ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യ ദിവസ പരിപാടികൾ അരങ്ങേറിയത്. നജ്ദിയൻ കലാപ്രകടനങ്ങളും സൗദിയുടെ സാംസ്കാരിക പാരമ്പര്യം തുറന്നു കാട്ടുന്ന വിവിധ പരമ്പരാഗത കലാപരിപാടികളും ദേശീയഗാന പശ്ചാത്തലത്തിൽ സംഗീത ശിൽപങ്ങളും അരങ്ങേറി. വെടിക്കെേട്ടാട് കൂടിയാണ് ആദ്യ ദിവസ പരിപാടികൾ സമാപിച്ചത്. വാരാദ്യ അവധിയായതിനാൽ വെള്ളിയാഴ്ച നിരവധി പേരാണ് കോർണിഷിൽ പരിപാടികൾ കാണാനെത്തിയത്. തിങ്കളാഴ്ചവരെ ദിവസങ്ങളിൽ വൈവിധ്യമാർന്ന വിനോദ കലാപരിപാടികളും പ്രദർശനങ്ങളും വെടിക്കെട്ടുകളുമുണ്ടാകും. തബൂക്കിൽ കിങ് ഫൈസൽ റോഡിലെ അമീർ ഫഹദ് ബിൻ സുൽത്താൻ പാർക്കിലാണ് ആഘോഷ പരിപാടികൾ നടന്നത്. വിവിധ ഗവർമെൻറ് വകുപ്പ് ആസ്ഥാനങ്ങളിലും വിവിധങ്ങളായ പരിപാടികൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.