ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവ് ഖദീജ നിസയെ 'സഫ മക്ക' ആദരിച്ചു
text_fieldsറിയാദ്: പ്രഥമ സൗദി ദേശീയ ഗെയിംസിൽ ബാഡ്മിൻറൺ സിംഗിൾസിൽ സ്വർണമെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഖദീജ നിസയെ റിയാദിലെ സഫ മക്ക പോളിക്ലിനിക് സ്വർണ പതക്കം നൽകി ആദരിച്ചു. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുള്ളവർ വിജയം സംഭവിക്കാനായി കാത്തുനിൽക്കില്ലെന്നും അവർ വിജയം പൊരുതിനേടുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്‌ണൻ പറഞ്ഞു. ഖദീജ നിസയുടെ മിന്നും വിജയം അതിനുള്ള തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നിർഭയവുമായി അവൾ കണ്ടെത്തിയ മേഖലയിൽ സഞ്ചരിക്കാൻ പ്രോത്സാഹനവും പ്രചോദനവും നൽകിയ മാതാപിതാക്കളുടേത് കൂടിയാണ് നിസ ട്രാക്കിൽ നേടിയ ഉജ്ജ്വല നേട്ടമെന്ന് ഡോ. തോമസ് പറഞ്ഞു. സഫ മക്ക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ബാലകൃഷ്‌ണൻ ഖദീജ നിസക്ക് ഫലകം സമ്മാനിച്ചു.
ഡോ. തോമസ്, ഡോ. തമ്പാൻ എന്നിവർ സ്വർണപ്പതക്കം അണിയിച്ചു. മനാൽ അൽ-ഉനൈസി, ഫൈ അൽ-ഷഹ്‌റാനി എന്നിവർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. കോഓഡിനേറ്റർ യഹിയ ചെമ്മാണിയോട്, നിസയുടെ പിതാവ് ലത്തീഫ് കോട്ടൂർ, പൊതുപ്രവർത്തകരായ മുഹമ്മദ് അലി മണ്ണാർക്കാട്, കരീം മഞ്ചേരി, ക്ലിനിക്കിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാരും ചടങ്ങിൽ സജീവ സാന്നിധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.